പ്രഭാത വാർത്തകൾ

 
03-02-2026 ചൊവ്വ

 🟨ക​ള​മ​ശേ​രി​യി​ൽ സോ​ഫ നി​ർ​മാ​ണ യൂ​ണി​റ്റി​ന് തീ​പി​ടി​ച്ചു
കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ സോ​ഫ നി​ർ​മാ​ണ യൂ​ണി​റ്റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. എ​ച്ച്എം​ടി കോ​ള​നി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സോ​ഫ നി​ർ​മാ​ണ യൂ​ണി​റ്റി​നാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ തീ​പി​ടി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ൽ നി  ​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട ജോ​ലി​ക്കാ​ർ പെ​ട്ട​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തു​കൊ​ണ്ട് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. സോ​ഫ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഫോം, ​പ്ലൈ​വു​ഡ് എ​ന്നി​വ​യ്ക്കാ​ണ് തീ ​പി​ടി​ച്ച​ത്.

ആ​റ് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

    *🟨അ​ഴി​മ​തി: ചൈ​നീ​സ് മു​ൻ​മ​ന്ത്രി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു ശി​ക്ഷ*
ബീ​ജിം​ഗ്: അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ ചൈ​നീ​സ് നി​യ​മ​മ​ന്ത്രി താം​ഗ് യി​ജു​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു ശി​ക്ഷ. 2006 നും 2022 ​നും ഇ​ട​യി​ൽ താം​ഗ് യി​ജു​ൻ 175 കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി ഫു​ജി​യ​ൻ പ്ര​വി​ശ്യ​യി​ലെ കോ​ട​തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ജെ​ജാം​ഗ് പ്ര​വി​ശ്യ​യി​ലെ ക​മ്യൂ​ണി​സ്‌​റ്റ് പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന താം​ഗ് യി​ജു​ൻ 2020ലാ​ണ് മ​ന്ത്രി​യാ​യ​ത്. 2024 ൽ ​അ​ഴി​മ​തി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് തു​ട​രു​ന്ന അ​ഴി​മ​തി വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ കു​ടു​ങ്ങു​ന്ന ഉ​ന്ന​ത​നാ​ണ് താം​ഗ് യി​ജു​ൻ.

യു​എ​സി​ന് ആ​ണ​വ ര​ഹ​സ്യ​ങ്ങ​ൾ കൈ​മാ​റി​യ​തി​ന്‍റെ പേ​രി​ൽ സൈ​നി​ക ജ​ന​റ​ൽ ഷാം​ഗ് യോ​ഷി​യ​യ്ക്കെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം കേ​സെ​ടു​ത്തി​രു​ന്നു. സം​യു​ക്‌​ത സേ​നാ മേ​ധാ​വി ലി​യു ഷെ​ൻ​ലി​യും അ​ന്വേ​ഷ​ണം നേ​രി​ടു​ക​യാ​ണ്.

    *🟨ഓ​സ്‌​കാ​ര്‍ നാ​മ​നി​ര്‍​ദ്ദേ​ശം ല​ഭി​ച്ച 'ഇ​റ്റ് വാ​സ് ജ​സ്റ്റ് ആ​ന്‍ ആ​ക്സി​ഡ​ന്‍റ്' സി​നി​മ​യു​ടെ സ​ഹ​ര​ച​യി​താ​വ് ഇ​റാ​നി​ല്‍ അ​റ​സ്റ്റി​ല്‍*

ടെ​ഹ്‌​റാ​ന്‍: 2026-ലെ ​ഓ​സ്‌​കാ​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന് ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ല്‍ നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട 'ഇ​റ്റ് വാ​സ് ജ​സ്റ്റ് ആ​ന്‍ ആ​ക്സി​ഡ​ന്‍റ്' എ​ന്ന ഇ​റാ​നി​യ​ന്‍ ചി​ത്ര​ത്തി​ന്‍റെ സ​ഹ​ര​ച​യി​താ​വും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ മെ​ഹ്ദി മ​ഹ്‌​മൂ​ദി​യ​നെ ഇ​റാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റ​സ്റ്റ് ചെ​യ്തു. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​ച്ച​മ​ര്‍​ത്ത​ല്‍ ന​ട​പ​ടി​ക​ളെ​യും വി​മ​ര്‍​ശി​ച്ച് ക​ത്തി​ല്‍ ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഇ​റാ​നി​ല്‍ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തി​നെ​തി​രെ​യും, അ​തി​ല്‍ ഖ​മ​ന​യ്ക്കു​ള്ള പ​ങ്കി​നെ ചോ​ദ്യം ചെ​യ്തും 17 പ്ര​മു​ഖ​ര്‍ ഒ​പ്പി​ട്ട പ്ര​സ്താ​വ​ന​യി​ല്‍ ഇ​ദ്ദേ​ഹം അം​ഗ​മാ​യി​രു​ന്നു. 'ഭ​ര​ണ​കൂ​ടം പൗ​ര​ന്മാ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്യു​ന്ന​ത് മാ​ന​വി​ക​ത​യ്ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​മാ​ണ്' എ​ന്ന് പ്ര​സ്താ​വ​ന​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. ലോ​ക​പ്ര​ശ​സ്ത ഇ​റാ​നി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ ജാ​ഫ​ര്‍ പ​നാ​ഹി​യോ​ടൊ​പ്പം ചേ​ര്‍​ന്നാ​ണ് മെ​ഹ്ദി മ​ഹ്‌​മൂ​ദി​യ​ന്‍ ഈ ​സി​നി​മ​യു​ടെ തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കി​യ​ത്. മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ചി​ത്രം, മി​ക​ച്ച തി​ര​ക്ക​ഥ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഈ ​ചി​ത്രം ഓ​സ്‌​കാ​റി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

മെ​ഹ്ദി മ​ഹ്‌​മൂ​ദി​യ​നെ കൂ​ടാ​തെ പ്ര​സ്താ​വ​ന​യി​ല്‍ ഒ​പ്പി​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക വി​ദാ റ​ബ്ബാ​നി, ആ​ക്ടി​വി​സ്റ്റ് അ​ബ്ദു​ള്ള മോ​മേ​നി എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​റാ​നി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യും ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​അ​റ​സ്റ്റു​ക​ള്‍ എ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഓ​സ്‌​കാ​ര്‍ പ്ര​ഖ്യാ​പ​ന​ത്തി​ന് ആ​ഴ്ച​ക​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ ന​ട​ന്ന ഈ ​സം​ഭ​വം സി​നി​മാ ലോ​ക​ത്ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഇ​റാ​നി​ലെ ജ​യി​ലു​ക​ള്‍​ക്കു​ള്ളി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും ത​ട​വു​കാ​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യു​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. സി​നി​മ​യു​ടെ ഭൂ​രി​ഭാ​ഗ​വും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​റാ​നി​ലെ കു​പ്ര​സി​ദ്ധ​മാ​യ 'എ​വി​ന്‍ ജ​യി​ലി​ന്' അ​ക​ത്തോ അ​തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലോ ആ​ണ്. സി​നി​മ​യു​ടെ ഭൂ​രി​ഭാ​ഗ​വും ര​ഹ​സ്യ​മാ​യാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളും ചെ​റി​യ ക്യാ​മ​റ​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പ​ല രം​ഗ​ങ്ങ​ളും പ​ക​ര്‍​ത്തി​യ​ത്.

    *🟨ഡ്രൈവിങ് ടെസ്റ്റ് പാസായവർക്ക് സൂപ്പർ ചെക്കിങ്; ഇതിൽ തോറ്റാൽ കിട്ടിയ ലൈസൻസ് മരവിപ്പിക്കും*
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന സൂപ്പർ ചെക്കിങ്ങിൽ പരാജയപ്പെട്ടാൽ ലൈസൻസ് മരവിപ്പിക്കും. നിശ്ചിതദിവസത്തിനുശേഷം വീണ്ടും ടെസ്റ്റിന് ഹാജരാകേണ്ടിവരും. ഇതിൽ പാസായാലേ ലൈസൻസ് പുനഃസ്ഥാപിക്കൂ. ജോ. ആർ.ടി.ഒ., ആർ.ടി.ഒ.മാരാണ് പരിശോധന നടത്തേണ്ടത്.

ഒരാളുടെ ഡ്രൈവിങ് കഴിവ് പുനഃപരിശോധിക്കാനുള്ള അധികാരം ലൈൻസിങ് അതോറിറ്റിക്ക് കേന്ദ്രമോട്ടോർവാഹന നിയമം നൽകുന്നുണ്ട്. ലൈസൻസ് നേടിയത് കൃത്രിമമാർഗത്തിലൂടെയാണെന്ന വിവരം ലഭിച്ചാൽ ലൈസൻസ് ഉടമയോട് പരിശോധനയ്ക്ക് ഹാജരാകാൻ ആവശ്യപ്പെടാം. സംസ്ഥാന സർക്കാർ നിർദേശിച്ച എട്ട്, എച്ച് ടെസ്റ്റുകൾ നടത്താൻ പറ്റില്ലെങ്കിലും കേന്ദ്രനിയമം അനുശാസിക്കുന്ന റോഡ് ടെസ്റ്റ് നടത്താം.

ഡ്രൈവിങ് ടെസ്റ്റ് പാസായവരുടെ ഡ്രൈവിങ് വൈദഗ്ധ്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് സൂപ്പർ ചെക്കിങ് നടത്താൻ ആർടിഒമാർക്ക് നിർദേശം നൽകിയത്. ലൈസൻസ് ലഭിച്ചവരെ അടുത്തദിവസങ്ങളിൽ വിളിച്ചുവരുത്തി വീണ്ടും വാഹനമോടിച്ച് പരിശോധിക്കും. വാഹനം ഓടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവരെ പഠിപ്പിച്ച സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കും.

മോട്ടോർവാഹനവകുപ്പിന്റെ റോഡ് സുരക്ഷാമാസാചരണ വേദിയിലാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ സൂപ്പർ ചെക്കിങ് ആരംഭിക്കാൻ നിർദേശം നൽകിയത്. മലപ്പുറത്ത് അപകടങ്ങൾ കൂടാൻ കാരണം തട്ടിക്കൂട്ട് രീതിയിൽ ലൈസൻസ് നൽകിയതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

റോഡ് സുരക്ഷയിലും ഗതാഗതനിയമങ്ങളിലും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാവീണ്യവും പരിശോധിക്കും. മിനിസ്റ്റിരീയിൽ ജീവനക്കാരടക്കം എംവിഡി ലീഡ്സ് ആപ്പിലെ ടെസ്റ്റ് മാസത്തിലൊരിക്കൽ പാസാകണം. ഡ്രൈവിങ് സ്‌കൂൾ പരിശീലകർക്കും ലീഡ്സ് ആപ്പിലെ ടെസ്റ്റ് നിർബന്ധമാണ്. ഓരോ മാസം കൂടുമ്പോഴും ഇവർ ടെസ്റ്റ് പാസാകണം.

   *🟨മതപരിവര്‍ത്തന വിരുദ്ധ നിയമം;കേന്ദ്രത്തിനും 12സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നോട്ടീസ്*
ന്യൂഡൽഹി:മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ സാധുത ചോദ്യം ചെയ്തുള്ള പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി വിശദീകരണം തേടി. കേന്ദ്രത്തിൽ നിന്നും ബന്ധപ്പെട്ട 12സംസ്ഥാനങ്ങളിൽ നിന്നുമാണ് വിശദീകരണം ആവശ്യപ്പെട്ടത്.

നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (NCCI)സമര്‍പ്പിച്ച ഹര്‍ജിക്ക് പിന്നാലെയാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജിയിൽ വാദം കേട്ട ശേഷം,കേന്ദ്രത്തിൽ നിന്നും 12സംസ്ഥാന സർക്കാരുകളിൽ നിന്നും പ്രതികരണങ്ങൾ ആവശ്യപ്പെട്ടു. നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.

കേന്ദ്രത്തിന് പുറമേ, രാജസ്ഥാൻ, ഉത്തർപ്രദേശ്,ഒഡീഷ, ഛത്തീസ്ഗഡ്, അരുണാചൽ പ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ് എന്നിവയ്ക്കും ബെഞ്ച് നോട്ടീസ് അയച്ചു.

മതപരിവർത്തന വിരുദ്ധ നിയമങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ 2025സെപ്റ്റംബർ 16-ന് കോടതി സംസ്ഥാനങ്ങളുടെ നിലപാട് സുപ്രീം തേടിയിരുന്നു. സമാനമായ കേസിൽ 2021ജനുവരി 6നും സുപ്രീം കോടതി നടപടികൾക്ക് തുടക്കമിട്ടിരുന്നു. മിശ്രവിവാഹങ്ങൾ മൂലമുള്ള മതപരിവർത്തനങ്ങൾ ആരോപിച്ചുള്ള ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവാദ നിയമങ്ങൾ പരിശോധിക്കാനായിരുന്നു ആവശ്യം.

ഇവ ഉൾപ്പെടെ ഹർജികൾ നിലവിൽ തീർപ്പുകൽപ്പിക്കാത്തവയുമായി ബന്ധിപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് അവ ഒരുമിച്ച് കേൾക്കുമെന്നും പറഞ്ഞു.

കേസിൽ ആശയവിനിമയം സുഗമമാക്കുന്നതിന് കോടതി അഭിഭാഷകയായ ശ്രിഷ്തിയെ ഹർജിക്കാരുടെ നോഡൽ കൗൺസലായും അഭിഭാഷകയായ രുചിരയെ പ്രതിഭാഗം സംസ്ഥാനങ്ങളുടെ നോഡൽ കൗൺസലായും നിയമിച്ചിരുന്നു.
  
   *🟨"മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്; നിർണായക തീരുമാനങ്ങളെടുത്തെന്ന് അവകാശവാദം*

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയിലെ യു എസ് അംബാസിഡർ സെർജിയോ ​ഗോർ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തുടർന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെ ഇത് സ്ഥിരീകരിച്ചു.

വ്യാപാര കരാറിൽ ഇന്ത്യയും അമേരിക്കയും ചർച്ച തുടരുന്നതിനിടെയാണ് ട്രംപ് മോദിയുമായി ഫോണിൽ ബന്ധപ്പെടുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി അറിയിച്ചതായാണ് ട്രംപ് കുറിച്ചിരിക്കുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യ സമ്മതിച്ചതെന്നാണ് ട്രംപ് പറയുന്നത്.

ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ അമേരിക്കയും ഇന്ത്യയും ത്മിലുള്ള വ്യാപാര കരാറിൽ തീരുമാനമായെന്നാണ് ട്രംപിന്റെ അവകാശവാദം. കരാറിലൂടെ ഇന്ത്യയ്ക്ക് മേലുള്ള 25 ശതമാനം താരിഫ് 18 ശതമാനമായി കുറയ്ക്കുമെന്നാണ് ട്രംപ് പറയുന്നത്.

അമേരിക്കൻ ഉൽപ്പന്നങ്ങൾക്കെതിരെ ഇന്ത്യ ഏർപ്പെടുത്തിയിരുന്ന താരിഫുകളും മറ്റ് തടസ്സങ്ങളും പൂജ്യം ശതമാനമായി കുറയ്ക്കാനും 500 ബില്യൺ ഡോളറിന്റെ ഊർജ്ജം, സാങ്കേതികവിദ്യ, കാർഷികം, കൽക്കരി എന്നിവ അമേരിക്കയിൽ നിന്ന് വാങ്ങാൻ ഇന്ത്യ സമ്മതിച്ചെന്നും ട്രംപിന്റെ കുറിപ്പിലുണ്ട്."

    *🟨"സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ക്വാർട്ടറിൽ കേരളം ഇന്ന് ആതിഥേയരായ അസമിനോട്‌*
*അസം കടക്കാൻ കേരളം*
*ടീം പൂർണ സജ്ജമാണ്‌. എല്ലാ ഒരുക്കങ്ങളും നടത്തി. നമ്മുടെ പദ്ധതികൾ നടപ്പാക്കുക എന്നതിനാണ്‌ മുൻഗണന. അസം നല്ല എതിരാളികളാണ്‌. ആതിഥേയരായതിനാൽ പ്രത്യേക മുൻതൂക്കമൊന്നും ലഭിക്കില്ല. കളത്തിൽ അതൊന്നും പ്രസക്തമല്ല. നോക്ക‍ൗട്ട്‌ മത്സരങ്ങളിൽ മാനസികമായി ആധിപത്യം നേടുക എന്നത്‌ പ്രധാനമാണ്‌. തുടക്കത്തിൽ ഗോളടിച്ച്‌ ആധിപത്യം നേടാൻ ശ്രമിക്കും. എം ഷഫീഖ്‌ ഹസൻ, കേരള ടീം കോച്ച്‌*

*ദിബ്രുഗഢ്‌ (അസം)*

ഇതുവരെയുള്ളതെല്ലാം മറന്നുകളയാനാണ്‌ പരിശീലകൻ എം ഷഫീഖ്‌ ഹസൻ കേരള കളിക്കാർക്ക്‌ നൽകുന്ന ആദ്യ ഉപദേശം. ഗ്രൂപ്പ്‌ ഘട്ടത്തിൽ കണ്ട ടീമുകളാകില്ല ക്വാർട്ടറിലെന്ന് കോച്ചിന്‌ നന്നായി അറിയാം. ചുവടുകൾ തെറ്റരുതെന്നും മനോവീര്യം നഷ്ടമാകരുതെന്നും താരങ്ങളെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ എട്ടാം കിരീടം നോട്ടമിടുന്ന കേരളം ക്വാർട്ടറിൽ ഇന്ന്‌ ആതിഥേയരായ അസമിനെ നേരിടും.

സിലാപത്തറിലെ രാജീവ്‌ ഗാന്ധി സ്‌റ്റേഡിയത്തിൽ പകൽ രണ്ടിനാണ്‌ നോക്ക‍ൗട്ട്‌ പോരാട്ടം. തോറ്റാൽ മടങ്ങാമെന്ന ബോധ്യമുള്ളതിനാൽ സർവായുധങ്ങളും പുറത്തെടുത്താകും ടീമുകളെത്തുക. മറ്റ്‌ മത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗാൾ സർവീസസിനെയും തമിഴ്‌നാട്‌ പഞ്ചാബിനെയും രാജസ്ഥാൻ റെയിൽവേസിനെയും നേരിടും.

*കച്ചമുറുക്കി കേരളം*

ബി ഗ്രൂപ്പ്‌ ചാമ്പ്യൻമാരായാണ്‌ കേരളം അവസാന എട്ടിൽ ഇടം പിടിച്ചത്‌. ഭേദപ്പെട്ട പ്രകടനമായിരുന്നു. എന്നാൽ അവസാന കളിയിൽ സർവീസസിനോട്‌ ഒറ്റ ഗോളിന്‌ തോറ്റത്‌ ക്ഷീണമായി. അജയ്യരായി മുന്നേറാമെന്ന പ്രതീക്ഷ തെറ്റി. പ്രധാന താരങ്ങൾക്ക്‌ വിശ്രമം നൽകിയാണ്‌ പട്ടാളപ്പടയ്‌ക്കെതിരെ കളിച്ചതെന്ന ആശ്വാസമുണ്ട്‌. അഞ്ച്‌ കളിയിൽ മൂന്ന്‌ ജയവും ഓരോ തോൽവിയും സഹിതം പത്ത്‌ പോയിന്റാണ്‌ സമ്പാദ്യം. എട്ട്‌ ഗോളടിച്ചപ്പോൾ വഴങ്ങിയത്‌ മൂന്നെണ്ണം മാത്രം.

*പ്രതിരോധമാണ്‌ കരുത്ത്‌.*

 പകരക്കാരുടെ നിരയിലും മിടുക്കരുണ്ട്‌. അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലുള്ള വീഴ്‌ചകൾ പോരായ്‌മയായി തുടരുന്നുണ്ട്‌. പിഴവുകൾ തിരുത്തി മികച്ച ജയത്തോടെ സെമിയിലേക്ക്‌ കടക്കുകയാണ്‌ ലക്ഷ്യം.


*തുടരും സമവാക്യം*

ഗ്രൂപ്പ്‌ ഘട്ടത്തിൽ തുടർന്ന അതേ സംഘമാണ്‌ ആദ്യ പതിനൊന്നിലുണ്ടാകുക. ഗോൾവലയ്‌ക്ക്‌ കീഴിൽ തകർപ്പൻ കളി കാഴ്‌ചവയ്‌ക്കുന്ന എസ്‌ ഹജ്‌മൽ തുടരും. ആദ്യ രണ്ട്‌ മത്സരങ്ങളിലും പരിക്കേറ്റ്‌ പുറത്തിരുന്ന മുപ്പതുകാരൻ നിലവിൽ ടീമിന്റെ അവിഭാജ്യ ഘടകമാണ്‌. പ്രതിരോധത്തിൽ എം മനോജ്‌, അജയ്‌ അലക്‌സ്‌, ബിബിൻ അജയൻ, എസ്‌ സന്ദീപ്‌ എന്നിവർ അണിനിരക്കും. എം എം അർജുൻ ഡിഫൻസീവ്‌ മിഡ്‌ഫീൽഡറായി എത്തും.

സസ്‌പെൻഷൻ കഴിഞ്ഞെത്തുന്ന ഒ എം ആസിഫും വി അർജുനും മധ്യനിര നിയന്ത്രിക്കും. വിങ്ങുകളിൽ മുഹമ്മദ്‌ റിയാസും മുഹമ്മദ്‌ ആഷിഖുമാണ്‌. ഗോളടിക്കേണ്ട ചുമതല മുഹമ്മദ്‌ അജ്‌സലിനാണ്‌. പരിക്കുമാറിയ ടി ഷിജിനും എം വിഘ്‌നേഷും പകരക്കാരാകാനാണ്‌ സാധ്യത.

*"മുതലാക്കാൻ അസം*

ആതിഥേയരെന്ന ആനുകൂല്യത്തിലാണ്‌ അസമിന്‌ പ്രതീക്ഷ. എ ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായാണ്‌ വരവ്‌. അഞ്ച്‌ കളിയിൽ ഓരോ ജയവും തോൽവിയും മൂന്ന്‌ സമനിലയും സഹിതം ആറ്‌ പോയിന്റായിരുന്നു. എട്ട്‌ ഗോളടിച്ചപ്പോൾ ആറെണ്ണം വഴങ്ങി. അവസാന മത്സരത്തിൽ ബംഗാളിനെ സമനില പിടിച്ചതിന്റെ ആത്മവിശ്വാസവുമുണ്ട്‌. എന്നാൽ സൂപ്പർതാരവും ക്യാപ്‌റ്റനുമായ പ്രഗ്യാൻ സുന്ദർ ഗോഗോയ്‌ സസ്‌പെൻഷനിലായതിനാൽ കളിക്കില്ല.ഇതള തിരിച്ചടിയാണ്. ഋതുരാജ്‌ മോഹൻ, അക്രാങ്‌ നർസായ്‌, സുദീപ്‌ത കൊൻവാർ തുടങ്ങിയവരാണ്‌ പ്രധാന താരങ്ങൾ."

    *🟨"സഞ്‌ജുവിന്‌ പകരം ലോകകപ്പിൽ ഇഷാൻ കിഷൻ 
വിക്കറ്റ്‌ കീപ്പറാകും*

*ഇതാ ലോകകപ്പ്‌ ടീം*
തിരുവനന്തപുരം
ന്യൂസിലൻഡുമായുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരന്പരയിലെ 4–1ന്റെ ജയത്തോടെ ലോകകപ്പിനുള്ള ഒരുക്കം ഇന്ത്യ ഗംഭീരമാക്കി. കിവീസിന്റെ പ്രധാന കളിക്കാരിൽ പലരും ഇറങ്ങിയില്ലെങ്കിലും ഇന്ത്യൻ ജയത്തിന്റെ തിളക്കം കുറയുന്നില്ല. ലോകകപ്പിന്‌ മുന്പുള്ള ഏറ്റവും നല്ല ഒരുക്കമാണ്‌ സൂര്യകുമാർ യാദവിനും സംഘത്തിനും കിട്ടിയത്‌. എല്ലാ കളിക്കാരെയും പരീക്ഷിക്കാനായി. ആദ്യ പതിനൊന്നിൽ ആരൊക്കെയെന്നതിലും വ്യക്തത കിട്ടി.

പരിക്കുമാറി തിലക്‌ വർമയും വാഷിങ്‌ടൺ സുന്ദറും നാളെ ടീമിനൊപ്പം ചേരും. തിലക് അമേരിക്കയുമായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യൻ എ ടീമിനായി ഇറങ്ങി. ലോകകപ്പിന്‌ മുന്പ്‌ രണ്ട്‌ സന്നാഹ മത്സരങ്ങളാണ്‌ ഇന്ത്യക്ക്‌. ഏഴിന്‌ അമേരിക്കയുമായാണ്‌ ലോകകപ്പിലെ ആദ്യ കളി.

ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌ മികവിലേക്ക്‌ തിരിച്ചെത്തിയതാണ്‌ പരന്പരയിലുണ്ടായ ഏറ്റവും വലിയ നേട്ടം. അവസാന 25 കളിയിൽ 12.84 ശരാശരിയിൽ 244 റണ്ണായിരുന്നു ക്യാപ്‌റ്റന്റെ സന്പാദ്യം. പ്രഹരശേഷി 117.87ഉം. ഒരു തവണ പോലും 50 കടക്കാനായില്ല. കിവീസിനെതിരെ മൂന്ന്‌ അർധസെഞ്ചുറികൾ ഉൾപ്പെടെ 242 റണ്ണുമായി പരന്പരയുടെ താരമായാണ്‌ തിരിച്ചുവന്നത്‌. അഞ്ച്‌ കളിയിലെ പ്രഹരശേഷി 196.74ഉം. 82 ആണ്‌ ഉയർന്ന സ്‌കോർ.

മലയാളി താരം സഞ്‌ജു സാംസൺ ലോകകപ്പ്‌ കളിക്കാൻ സാധ്യത കുറവാണ്‌. കിവീസിനെതിരെ അഞ്ച്‌ കളിയിൽ 9.20 ശരാശരിയിൽ 46 റണ്ണാണ്‌ ആകെ നേടിയത്‌. അവസാന കളിയിൽ സഞ്‌ജുവിന്‌ പകരം ഇഷാൻ കിഷൻ വിക്കറ്റ്‌ കീപ്പറുമായി. സെഞ്ചുറിയുമായി തിളങ്ങിയ കിഷൻ ലോകകപ്പിലും വിക്കറ്റിന്‌ പിന്നിൽ തുടരും.

അഭിഷേക്‌ ശർമയ്‌ക്കൊപ്പം ഇന്നിങ്‌സും ആരംഭിക്കും. തിലക്‌ മൂന്നാം നന്പറിൽ കളിക്കും. മൂന്നുപേരും ഇടംകൈയൻമാരാണ്‌. ബാറ്റിങ്‌ നിരയിലെ എട്ടുപേരിൽ ആറും ഇടംകൈയൻമാരാണ്‌. റിങ്കു സിങ്‌, ശിവം ദുബെ, അക്‌സർ പട്ടേൽ എന്നിവർ ഉൾപ്പെടെയാണിത്‌. ഇത്‌ മാത്രമാണ്‌ ബാറ്റിങ്‌ നിരയിലുള്ള ഏക ആശയക്കുഴപ്പം.

സൂര്യകുമാറും ഹാർദിക്‌ പാണ്ഡ്യയും മാത്രമാണ്‌ വലംകൈ ബാറ്റർമാർ.

വാലറ്റത്ത്‌ റിങ്കുവും ദുബെയും സ്ഥാനം ഉറപ്പിച്ചു. റിങ്കു കിട്ടിയ അവസരമെല്ലാം മുതലാക്കി. ദുബെയുടെ പ്രഹരശേഷി 248.93 ആയിരുന്നു കിവീസിനെതിരെ. 23 പന്തിൽ 65 റണ്ണടിച്ചതാണ്‌ മികച്ച പ്രകടനം. സിക്‌സറുകളാണ്‌ പ്രധാന ആയുധം. പന്തെറിഞ്ഞ്‌ നാല്‌ വിക്കറ്റും സ്വന്തമാക്കി.

ബ‍ൗളർമാരിൽ ജസ്‌പ്രീത്‌ ബുമ്രയും അർഷ്‌ദീപ്‌ സിങും പേസ്‌ നിരയിലുണ്ടാകും. അക്‌സറും വരുൺ ചക്രവർത്തിയുമാണ്‌ സ്‌പിന്നർമാർ. ഹാർദിക്കും ദുബെയുമാണ്‌ പന്തെറിയാനുള്ള മറ്റ്‌ രണ്ടുപേർ. അത്യാവശ്യ ഘട്ടങ്ങളിൽ അഭിഷേകിനെയും ഉപയോഗിക്കാം.

ഹർഷിത്‌ റാണയും കുൽദീപ്‌ യാദവും സുന്ദറുമാണ്‌ ബ‍ൗളിങ്‌ നിരയിലെ പകരക്കാർ. തിലകും സുന്ദറും എത്തുന്നതോടെ ശ്രേയസ്‌ അയ്യരും രവി ബിഷ്‌ണോയിയും പുറത്താകും."

    *🟨പാകിസ്ഥാന്‌ 
താക്കീത്‌ ; ലോകകപ്പിൽ കളിക്കുക അല്ലെങ്കിൽ പുറത്തുപോകുക*

ദുബായ്‌
ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ പാകിസ്ഥാന്‌ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന സൂചനയുമായി രാജ്യാന്തര ക്രിക്കറ്റ്‌ ക‍ൗൺസിൽ (ഐസിസി). നിലവിൽ ഐസിസി ഇക്കാര്യത്തെക്കുറിച്ച്‌ ചർച്ച ചെയ്‌തിട്ടില്ല. ലോകകപ്പിന്‌ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാകിസ്ഥാൻ തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലാണ്‌. എന്നാൽ പാകിസ്ഥാൻ വഴങ്ങിയില്ലെങ്കിൽ വിലക്ക്‌ ഉൾപ്പെടെയുള്ള നടപടികളിലേക്ക്‌ നീങ്ങും.

കഴിഞ്ഞ ദിവസമാണ്‌ ഇന്ത്യയുമായി ലോകകപ്പ്‌ മത്സരം കളിക്കില്ലെന്ന്‌ പാക്‌ സർക്കാർ സമൂഹ മാധ്യമമായ എക്‌സിൽ പോസ്‌റ്റ്‌ ചെയ്‌തത്‌. ‘പാകിസ്ഥാൻ ഇതുവരെ ഒ‍ൗദ്യോഗികമായി തീരുമാനം അറിയിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ ഒരുങ്ങുമെന്നാണ്‌ പ്രതീക്ഷ. തീരുമാനം മാറ്റിയില്ലെങ്കിൽ അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ബോർഡിന്‌ ബോധ്യമുണ്ടാകുമെന്നും കരുതുന്നു. ലോക ക്രിക്കറ്റിനെ തന്നെ ഇത്‌ ബാധിക്കും. ലോകകപ്പിൽ ഒരു ടീമിനെതിരായ കളിയിൽനിന്ന്‌ മാത്രം വിട്ടുനൽക്കാൻ സാധ്യമില്ല.എല്ലാ ടീമുകളും ഒരുപോലെയാണ്‌’ ഐസിസിയുടെ കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യയുമായി കളിക്കുന്നില്ലെങ്കിൽ പാകിസ്ഥാനെ ലോകകപ്പിൽനിന്ന്‌ ഒഴിവാക്കാൻ സാധ്യതയുണ്ട്‌. പാക്‌ ക്രിക്കറ്റ്‌ ലീഗിൽ കളിക്കാൻ വിദേശ കളിക്കാർക്ക്‌ അനുമതി നൽകില്ല. ഏഷ്യാ കപ്പിൽനിന്നും വിലക്കും. ഐസിസിയുടെ വരുമാന വിഹിതവും റദ്ദാക്കും.

ഐസിസി ചാന്പ്യൻഷിപ്പുകളിൽ ഇന്ത്യ–പാക്‌ മത്സരത്തിനാണ്‌ ഏറ്റവും കൂടുതൽ ആരാധകർ. മറ്റ്‌ മത്സരങ്ങളിലേതിനേക്കാൾ മൂന്നിരട്ടി വരുമാനവും ഐസിസിക്ക്‌ ലഭിക്കും. ഇതും കൂടി കണക്കിലെടുത്താണ്‌
ഇന്ത്യക്കെതിരെ കളിക്കില്ലെന്ന ഭീഷണിയുമായി പാകിസ്ഥാൻ രംഗത്തെത്തിയത്‌. ബംഗ്ലാദേശിനെ പുറത്താക്കിയതിന്റെ പ്രതിഷേധമെന്നാണ്‌ പാക്‌ വാദം. 15ന്‌ കൊളംബോയിലാണ്‌ കളി.

*2200 കോടി രൂപ നഷ്ടം !*

ട്വന്റി20 ലോകകപ്പിൽ ഇന്ത്യ–പാകിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ ഏകദേശം 2200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന്‌ കണക്ക്‌. പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡിന്‌ മാത്രം 320 കോടി. രാജ്യാന്തര ക്രിക്കറ്റ്‌ ക‍ൗൺസിലിനും ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിനും നഷ്ടമുണ്ടാകും. സംപ്രേക്ഷണവകാശവുമായി ബന്ധപ്പെട്ടും തിരിച്ചടിയുണ്ടാകും.

സംപ്രേക്ഷകരായ ജിയോ ഹോട്സ്‌റ്റാറിന്‌ ഏകദേശം 250 കോടിവരെ നഷ്ടമുണ്ടാകാം. മത്സരത്തിനിടെയുള്ള പത്ത്‌ സെക്കൻഡ്‌ പരസ്യത്തിന്‌ 40 ലക്ഷം രൂപയാണ്‌ ലഭിക്കുക."



   *ക​​​ര​​​സേ​​​ന മു​​​ൻ മേ​​​ധാ​​​വി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്തൽ; പാ​ർ​ല​മെ​ന്‍റി​ൽ ത​ർ​ക്കം*
  
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ര​​​സേ​​​ന മു​​​ൻ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ എം.​​​എം. ന​​​ര​​​വാ​​​നെ​​​യു​​​ടെ ഇ​​​നി​​​യും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പു​​​ക​​​ളെ​​​ച്ചൊ​​​ല്ലി ലോ​​​ക്സ​​​ഭ​​​യി​​​ൽ ബ​​​ഹ​​​ളം. വി​​​ഷ​​​യം പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​നൊ​​​രു​​​ങ്ങി​​​യ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​സം​​​ഗം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജിജു​​​വും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ എ​​​ഴു​​​ന്നേ​​​റ്റ​​​തോ​​​ടെ ലോ​​​ക്സ​​​ഭ സ്തം​​​ഭി​​​ച്ചു.

രാ​​​ഹു​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ എ​​​ഴു​​​ന്നേ​​​റ്റ​​​തു​​​മു​​​ത​​​ൽ മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബി​​​ജെ​​​പി​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ ബ​​​ഹ​​​ള​​​ത്തി​​​ൽ മൂ​​​ന്നു​​​ത​​​വ​​​ണ നി​​​ർ​​​ത്തി​​​വ​​​ച്ച​​​ശേ​​​ഷം ലോ​​​ക്സ​​​ഭ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് പൂ​​​ർ​​​ണ​​​മാ​​​യി സ്തം​​​ഭി​​​ച്ചു. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​നു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു നാ​​​ട​​​കീ​​​യ​​​രം​​​ഗ​​​ങ്ങ​​​ളും അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ ബ​​​ഹ​​​ള​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യ​​​ത്. കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ദേ​​​ശ​​​സ്നേ​​​ഹ​​​ത്തെ ചോ​​​ദ്യം ചെ​​​യ്തു ബി​​​ജെ​​​പി എം​​​പി തേ​​​ജ​​​സ്വി സൂ​​​ര്യ ന​​​ട​​​ത്തി​​​യ ആ​​​രോ​​​പ​​​ണ​​​ത്തി​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ ത​​​നി​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു ‘ദ് ​​​കാ​​​ര​​​വ​​​ൻ’ മാ​​​സി​​​ക​​​യി​​​ൽ വ​​​ന്ന ന​​​ര​​​വാ​​​നെ​​​യു​​​ടെ പു​​​സ്ത​​​ക​​​ത്തി​​​ലെ വി​​​വാ​​​ദ​​​ഭാ​​​ഗ​​​ങ്ങ​​​ൾ വാ​​​യി​​​ക്കാ​​​ൻ രാ​​​ഹു​​​ൽ ആ​​​വ​​​ർ​​​ത്തി​​​ച്ചു ശ്ര​​​മി​​​ച്ച​​​ത്.

ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​​ക്ക് 2020ൽ ​​​ചൈ​​​നീ​​​സ് ടാ​​​ങ്കു​​​ക​​​ൾ ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യ​​​പ്പോ​​​ൾ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ലെ ഉ​​​ന്ന​​​ത​​​രി​​​ൽ​​​നി​​​ന്നു അ​​​നു​​​മ​​​തി​​​യോ വ്യ​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മോ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന മു​​​ൻ ക​​​ര​​​സേ​​​നാ​​​ധി​​​പ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ ചൊ​​​ല്ലി​​​യാ​​​യി​​​രു​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ബ​​​ഹ​​​ളം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു രാ​​​ജ്നാ​​​ഥും ഷാ​​​യും ചേ​​​ർ​​​ന്നു തു​​​ട​​​ർ​​​ച്ച​​​യാ​​​യി രാ​​​ഹു​​​ലി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളെ എ​​​തി​​​ർ​​​ത്ത​​​ത്.

മു​​​ൻ ക​​​ര​​​സേ​​​നാ​​​ധി​​​പ​​​ൻ ന​​​ര​​​വാ​​​നെ ഒ​​​രു മാ​​​സി​​​ക​​​യി​​​ൽ എ​​​ഴു​​​തി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ താ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ​​​റ​​​യു​​​ന്ന​​​ത് നൂ​​​റു ശ​​​ത​​​മാ​​​നം ഉ​​​ത്ത​​​രാ​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ​​​യാ​​​ണെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​പ​​​റ​​​യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. മാ​​​സി​​​ക​​​യി​​​ൽ വ​​​ന്ന​​​ത് പൂ​​​ർ​​​ണ​​​മാ​​​യും ശ​​​രി​​​യാ​​​ണെ​​​ന്നും കാ​​​ര​​​വ​​​ൻ മാ​​​സി​​​ക​​​യു​​​ടെ വി​​​വാ​​​ദ ല​​​ക്ക​​​ത്തി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ട് ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​നെ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​യും ന​​​ര​​​വാ​​​നെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​രു​​​വ​​​രെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ത്ത പു​​​സ്ത​​​ക​​​ത്തെ​​​ക്കു​​​റി​​​ച്ച് ഒ​​​രു മാ​​​സി​​​ക​​​യി​​​ൽ വ​​​ന്ന കാ​​​ര്യം ഉ​​​ദ്ധ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന് മ​​​ന്ത്രി​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് ച​​​ട്ടം 349 (i) ​​​അ​​​നു​​​സ​​​രി​​​ച്ച് മാ​​​സി​​​ക​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ദ്ധ​​​രി​​​ക്ക​​​രു​​​തെ​​​ന്ന് സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള റൂ​​​ളിം​​​ഗ് ന​​​ൽ​​​കി. എ​​​ന്നാ​​​ൽ, പ​​​ത്ര​​​മാ​​​സി​​​ക​​​ക​​​ളി​​​ൽ​​​നി​​​ന്നും പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും എം​​​പി​​​മാ​​​ർ പ​​​ല​​​ത​​​വ​​​ണ ഉ​​​ദ്ധ​​​രി​​​ക്കു​​​ന്ന​​​താ​​​ണ് കീ​​​ഴ്‌വഴ​​​ക്ക​​​മെ​​​ന്ന് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യെ​​​ങ്കി​​​ലും സ്പീ​​​ക്ക​​​റും മ​​​ന്ത്രി​​​മാ​​​രും വ​​​ഴ​​​ങ്ങി​​​യി​​​ല്ല. രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച ഗൗ​​​ര​​​വ​​​മാ​​​യ കാ​​​ര്യം ഉ​​​ന്ന​​​യി​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നെ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വ് അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​തേ​​​സ​​​മ​​​യം, രാ​​​ജ്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ​​​കാ​​​ര്യ​​​ത്തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലെ​​​ന്നും ജ​​​ന​​​റ​​​ൽ ന​​​ര​​​വാ​​​നെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ശ്നം ഇ​​​ന്നും ലോ​​​ക്സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞു. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വും ലോ​​​ക്സ​​​ഭ​​​യു​​​ടെ ഉ​​​പ​​​നേ​​​താ​​​വും അ​​​ഞ്ചു​​​ ത​​​വ​​​ണ എം​​​പി​​​യു​​​മാ​​​യ രാ​​​ഹു​​​ലി​​​നെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ പോ​​​ലും അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത സ​​​മീ​​​പ​​​നം ല​​​ജ്ജാ​​​ക​​​ര​​​വും അ​​​പ​​​ക​​​ട​​​ക​​​ര​​​വു​​​മാ​​​ണെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​മാ​​​ർ പ​​​റ​​​ഞ്ഞു.

“ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ളി​​​ച്ചോ​​​ട​​​രു​​​ത് ”
രാ​​​ജ്യ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ൻ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ളി​​​ച്ചോ​​​ടു​​​ക​​​യും മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ചു​​​മ​​​ലി​​​ൽ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ഏ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​രു​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. അ​​​താ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു. ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ളി​​​ച്ചോ​​​ട​​​രു​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ എ​​​ന്തി​​​നാ​​​ണു ഭ​​​യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ലെ​​​ന്ന് രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ പോ​​​രാ​​​ടു​​​മെ​​​ന്ന് ബി​​​ജെ​​​പി പ​​​റ​​​യു​​​ന്നു. പ​​​ക്ഷേ ഒ​​​രു ഉ​​​ദ്ധ​​​ര​​​ണി​​​യെ​​​പ്പോ​​​ലും അ​​​വ​​​ർ ഭ​​​യ​​​പ്പെ​​​ടു​​​ന്നു. ത​​​നി​​​ക്കു സ​​​ഭ​​​യി​​​ൽ സം​​​സാ​​​രി​​​ക്ക​​​ണം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും രാ​​​ജ്നാ​​​ഥ് സിം​​​ഗും എ​​​ന്താ​​​ണു പ​​​റ​​​ഞ്ഞ​​​തെ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന കാ​​​ര്യം. ഇ​​​ന്ത്യ​​​യു​​​ടെ ഭൂ​​​മി കൈ​​​യേ​​​റി​​​യോ ഇ​​​ല്ല​​​യോ എ​​​ന്ന​​​തു വ്യ​​​ത്യ​​​സ്ത​​​മാ​​​യ ചോ​​​ദ്യ​​​മാ​​​ണെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

മു​​​തി​​​ർ​​​ന്ന മ​​​ന്ത്രി​​​മാ​​​ർ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലും സ്പീ​​​ക്ക​​​റു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​നി​​​ട​​​യി​​​ലും രാ​​​ഹു​​​ൽ അ​​​ക്ഷോ​​​ഭ്യ​​​നാ​​​യി ത​​​ന്‍റെ പ്ര​​​സം​​​ഗം തു​​​ട​​​രാ​​​ൻ ശ്ര​​​മി​​​ച്ചു. എ​​​ന്നാ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​ക്കു​​​മെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ ഒ​​​രു വാ​​​ച​​​കം​​​പോ​​​ലും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വി​​​നാ​​​യി​​​ല്ല.

“ചൈ​​​ന​​​യെ പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​തെ പ​​​റ​​​യാ​​​മെ​​​ന്നും ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ടാ​​​ങ്കു​​​ക​​​ൾ അ​​​ടു​​​ത്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു...’’ വെ​​​ന്നും പ​​​രി​​​ഹാ​​​സ​​​ത്തോ​​​ടെ രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. സ​​​ഭ​​​യു​​​ടെ ച​​​ട്ട​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് സ്പീ​​​ക്ക​​​ർ വീ​​​ണ്ടും ത​​​ട​​​ഞ്ഞ​​​പ്പോ​​​ൾ, “സ​​​ർ, ഞാ​​​നെ​​​ന്താ​​​ണ് സം​​​സാ​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നു പ​​​റ​​​യൂ’’ എ​​​ന്നാ​​​യി രാ​​​ഹു​​​ൽ. “ഞാ​​​ൻ നി​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വ​​​ല്ല’’ എ​​​ന്നു സ്പീ​​​ക്ക​​​ർ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു. നി​​​ങ്ങ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​ണെ​​​ന്നും ച​​​ട്ട​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ഓം ​​​ബി​​​ർ​​​ള പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്ന​​​ര​​​യോ​​​ടെ തു​​​ട​​​ങ്ങി​​​യ ത​​​ർ​​​ക്കം ര​​​ണ്ടു​​​വ​​​രെ നീ​​​ണ്ട​​​ശേ​​​ഷ​​​മാ​​​ണു സ​​​ഭ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ നി​​​ർ​​​ത്തി​​​വ​​​ച്ച​​​താ​​​യി സ്പീ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ച​​​ത്. പി​​​ന്നീ​​​ട് മൂ​​​ന്നി​​​നും നാ​​​ലി​​​നും വീ​​​ണ്ടും ചേ​​​ർ​​​ന്ന​​​പ്പോ​​​ഴും സ്ഥി​​​തി വ്യ​​​ത്യ​​​സ്ത​​​മാ​​​യി​​​ല്ല.
  
   *🟨ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രന്‍റെ കൊലപാതകം; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ പി​ടി​യി​ൽ*

ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ. പ​ട്പ​ർ​ഗ​ഞ്ച് സ്വ​ദേ​ശി അ​രു​ൺ രാ​ജ് (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.15ഓ​ടെ പാ​ണ്ഡ​വ് ന​ഗ​റി​ൽ ആ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം അ​രു​ൺ രാ​ജു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ലും നെ​ഞ്ചി​ലും കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ന്നാ​ലെ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​രു​ൺ രാ​ജി​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

    *സെൻസസിൽ ജാതി രേഖപ്പെടുത്തുന്നതു ചോദ്യം ചെയ്തുള്ള ഹർജി തള്ളി*
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​സി​​​ൽ ജാ​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നും ത​​​രം തി​​​രി​​​ക്കാ​​​നും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളെ ചോ​​​ദ്യം ചെ​​​യ്തു​​​ള്ള പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി.

ഹ​​​ർ​​​ജി ത​​​ള്ളി​​​യെ​​​ങ്കി​​​ലും പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ കോ​​​ട​​​തി കേ​​​ന്ദ്ര​​​ത്തോ​​​ടും ര​​​ജി​​​സ്ട്രാ​​​ർ ജ​​​ന​​​റ​​​ലി​​​നോ​​​ടും സെ​​​ൻ​​​സ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

പൗ​​​ര​​​ന്മാ​​​രു​​​ടെ ജാ​​​തി​​​വി​​​വ​​​രം വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളൊ​​​ന്നും സെ​​​ൻ​​​സ​​​സ് ന​​​ട​​​ത്തു​​​ന്ന ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ഓ​​​ഫ് സെ​​​ൻ​​​സ​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്ന് ആ​​​രോ​​​പി​​​ച്ച ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ, ജാ​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സു​​​താ​​​ര്യ​​​മാ​​​യ ചോ​​​ദ്യാ​​​വ​​​ലി ഒ​​​രു പൊ​​​തു ഡൊ​​​മെ​​​യ്നി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

    *വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ത​ട​വ്; ബി​ല്‍ ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു*
ബം​ഗ​ളൂ​രു: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴ് വ​ര്‍​ഷം ത​ട​വ് ഉ​റ​പ്പു​വ​രു​ത്തു​ന്ന ബി​ല്ല് ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു. ബി​ല്ലി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നെ വി​മ​ര്‍​ശി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ നീ​ക്കം.

സ​മൂ​ഹ​ത്തി​ല്‍ സ്പ​ര്‍​ദ്ധ​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സം​ഗ​ങ്ങ​ള്‍​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് നി​യ​മം. കു​റ്റ​ക്കാ​ര്‍​ക്ക് കു​റ​ഞ്ഞ​ത് ഏ​ഴ് വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ബി​ല്ല് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കി​യ ബി​ല്ല് ഡി​സം​ബ​ര്‍ അ​വ​സാ​ന​മാ​ണ് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി​ക്കാ​യി അ​യ​ച്ച​ത്. എ​ന്നാ​ല്‍ ബി​ല്ലി​ലെ 28 പോ​യി​ന്‍റു​ക​ളി​ല്‍ വ്യ​ക്ത​ത തേ​ടി​യ ഗ​വ​ര്‍​ണ​ര്‍ പി​ന്നീ​ട് രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

    *🟨രാഷ്‌ട്രപതിഭരണം അവസാനിക്കുന്നു ; മ​​​ണി​​​പ്പുരി​​​ൽ വീ​​​ണ്ടും ജ​​​ന​​​കീ​​​യ​​​സ​​​ർ​​​ക്കാ​​​ർ*
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണം ഒ​​​രു​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന ഈ ​​​മാ​​​സം 13നു ​​​മു​​​ന്പ് മ​​​ണി​​​പ്പു​​​രി​​​ൽ വീ​​​ണ്ടും ജ​​​ന​​​കീ​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യേ​​​ക്കും.

ബി​​​ജെ​​​പി​​​യു​​​ടെ​​​യും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വം ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​തി​​​വേ​​​ഗ നീ​​​ക്കം.

നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി​​​നേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​നി​​​രീ​​​ക്ഷ​​​ക​​​നാ​​​യി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ത​​​രു​​​ൺ ചു​​​ഗി​​​നെ ബി​​​ജെ​​​പി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ബോ​​​ർ​​​ഡ് നി​​​യോ​​​ഗി​​​ച്ചു.

ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് എം​​​എ​​​ല്‍എ​​​മാ​​​ര്‍ ഡ​​​ല്‍ഹി​​​യി​​​ല്‍ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കാ​​​യി എ​​​ത്തി​​​യ​​​ത്. മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്‍.​​​ ബി​​​രേ​​​ന്‍ സിം​​​ഗ്, സ്പീ​​​ക്ക​​​ര്‍ സ​​​ത്യ​​​ബ്ര​​​ത സിം​​​ഗ്, മു​​​ന്‍മ​​​ന്ത്രി വൈ.​​​ ഖേം​​​ച​​​ന്ദ് സിം​​​ഗ്, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ എ.​​​ ശാര​​​ദാ​​​ദേ​​​വി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​ർ ത​​​ല​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​ത്.

60 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യ്ക്ക് 2027 വ​​​രെ കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ട്. ക​​​ലാ​​​പം രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​യ​​​മ​​​സ​​​ഭ മ​​​ര​​​വി​​​പ്പി​​​ക്കു​​​ക​​​യും രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി ഒ​​​മ്പ​​​തി​​​നാ​​​ണ് എ​​​ൻ.​​​ ബി​​​രേ​​​ൻ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി മ​​​ന്ത്രി​​​സ​​​ഭ അ​​​ധി​​​കാ​​​ര​​​മൊ​​​ഴി​​​ഞ്ഞ​​​ത്. ഫെ​​​ബ്രു​​​വ​​​രി 13ന് ​​​ആ​​​റു​​​മാ​​​സ​​​ത്തേ​​​ക്ക് ആ​​​ദ്യം രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ല്‍ ആ​​​റു​​​മാ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി ദീ​​​ര്‍ഘി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ മെ​​​യ്‌​​​തേയ്, കു​​​ക്കി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ട്ട എം​​​എ​​​ല്‍എ​​​മാ​​​രു​​​മാ​​​യി ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വം പ​​​ല​​​ത​​​വ​​​ണ ച​​​ര്‍ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളാ​​​യ നാ​​​ഷ​​​ണ​​​ല്‍ പീ​​​പ്പി​​​ള്‍സ് പാ​​​ര്‍ട്ടി (എ​​​ന്‍പി​​​പി) നാ​​​ഗ പീ​​​പ്പി​​​ള്‍സ് ഫ്ര​​​ണ്ട് (എ​​​ന്‍പി​​​എ​​​ഫ്) എം​​​എ​​​ല്‍എ​​​മാ​​​രെ​​​യും ക​​​ണ്ടു. കു​​​ക്കി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള എം​​​എ​​​ല്‍എ​​​മാ​​​ര്‍ സ​​​ർ​​​ക്കാ​​​രി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​ധാ​​​ന​​​ത​​​ട​​​സം.

   *🟨എപ്സ്റ്റീൻ ഫയലിലെ മോദി പരാമർശം: സഭയിൽ ചർച്ച ആവശ്യപ്പെട്ടു കോണ്‍ഗ്രസ്*
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കു​​​​പ്ര​​​​സി​​​​ദ്ധ ലൈം​​​​ഗി​​​​ക കു​​​​റ്റ​​​​വാ​​​​ളി ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് യു​​​​എ​​​​സ് നീ​​​​തി​​​​ന്യാ​​​​യ വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട ഫ​​​​യ​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ള്ള​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി​​​​ഷ​​​​യം ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കോ​​​​ണ്‍ഗ്ര​​​​സ്.

വി​​​​ഷ​​​​യം ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര പ്ര​​​​തി​​​​ച്ഛാ​​​​യ​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി കോ​​​​ണ്‍ഗ്ര​​​​സ് എം​​​​പി മാ​​​​ണി​​​​ക്കം ടാ​​​​ഗോ​​​​ർ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളെ​​​​പ്പ​​​​റ്റി എ​​​​പ്സ്റ്റീ​​​​ന്‍റെ മെ​​​​യി​​​​ലി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ള്ള​​​​ത് ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്നും മാ​​​​ണി​​​​ക്കം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

2017 ജൂ​​​​ലൈ ഒ​​​​ന്പ​​​​തി​​​​ന് എ​​​​പ്സ്റ്റീ​​​​ൻ എ​​​​ഴു​​​​തി​​​​യ​​​​തെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മെ​​​​യി​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ ഔ​​​​ദ്യോ​​​​ഗി​​​​ക യാ​​​​ത്ര​​​​യെ​​​​ക്കു​​​​റി​​​​ച്ചും പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് മാ​​​​ണി​​​​ക്കം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​ത്ത​​​​രം വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​ത​​​​ല​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്പോ​​​​ൾ സ​​​​ഭ​​​​യ്ക്കു നി​​​​ശ​​​​ബ്‌​​​​ദ​​​​മാ​​​​യി​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തി​​​​നു വ്യ​​​​ക്ത​​​​മാ​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും മാ​​​​ണി​​​​ക്കം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഇ​​​​ന്ത്യ​​​​യി​​​​ലും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന എ​​​​പ്സ്റ്റീ​​​​ന്‍റെ ഇ-​​​​മെ​​​​യി​​​​ലി​​​​ന്‍റെ ഒ​​​​രു ഭാ​​​​ഗ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പേ​​​​ര് ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ധാ​​​​രം. മോ​​​​ദി​​​​യു​​​​ടെ 2017ലെ ​​​​ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന മെ​​​​യി​​​​ലി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഉ​​​​പ​​​​ദേ​​​​ശം സ്വീ​​​​ക​​​​രി​​​​ച്ചു​​​​വെ​​​​ന്നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു​​​​വേ​​​​ണ്ടി​​​​യെ​​​​ന്നും പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ണ്ട്.

"അ​​​​ത് ന​​​​ട​​​​ന്നു'​​​​വെ​​​​ന്നാ​​​​ണ് എ​​​​പ്സ്റ്റീ​​​​ന്‍റെ മെ​​​​യി​​​​ലി​​​​ലെ അ​​​​വ​​​​സാ​​​​ന​​​​ഭാ​​​​ഗ​​​​ത്തു​​​​ള്ള ഒ​​​​രു വ​​​​രി. ഈ ​​​​പ്ര​​​​യോ​​​​ഗം എ​​​​ന്തി​​​​നെ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും വ്യാ​​​​പ​​​​ക​​​​മാ​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടും എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്താ​​​​ത്ത​​​​തെ​​​​ന്നും മാ​​​​ണി​​​​ക്കം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ചോ​​​​ദി​​​​ച്ചു. എ​​​​ന്നാ​​​​ൽ വി​​​​ഷ​​​​യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന മാ​​​​ണി​​​​ക്ക​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം സ​​​​ഭ ത​​​​ള്ളി.

എ​​​​പ്സ്റ്റീ​​​​ൻ ഫ​​​​യ​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​​ടെ പേ​​​​ര് ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ മോ​​​​ദി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശം ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട ഒ​​​​രു കു​​​​റ്റ​​​​വാ​​​​ളി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ജ​​​​ല്പ​​​​ന​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം ത​​​​ള്ളി​​​​യി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​പ്സ്റ്റീ​​​​ൻ ഫ​​​​യ​​​​ലി​​​​ന്‍റെ പു​​​​തു​​​​താ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​​​ൻ റി​​​​ല​​​​യ​​​​ൻ​​​​സ് ഗ്രൂ​​​​പ്പ് ത​​​​ല​​​​വ​​​​ൻ അ​​​​നി​​​​ൽ അം​​​​ബാ​​​​നി​​​​യു​​​​മാ​​​​യി 2017-19 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ നി​​​​ര​​​​ന്ത​​​​ര​​​​സ​​​​ന്പ​​​​ർ​​​​ക്കം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള പി​​​​ൻ​​​​വാ​​​​തി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി അ​​​​നി​​​​ൽ അം​​​​ബാ​​​​നി സ്വയം​​​​ത​​​​ന്നെ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​നാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി​​​​യെ​​​​ന്നും വി​​​​വ​​​​ര​​​​മു​​​​ണ്ടെ​​​​ന്ന് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു.
 
   *🟨"വനിതാ 'ഫിദായീൻസ്' പാകിസ്ഥാനെ വിറപ്പിച്ച വനിതാ ചാവേറുകളുടെ ചിത്രം പുറത്ത്*
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ പങ്കെടുത്ത വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂച് ലിബറേഷൻ ആർമി. ശനിയാഴ്ച ആരംഭിച്ച 'ഓപ്പറേഷൻ ഹെറോഫ് രണ്ടാം ഘട്ടത്തില്‍ പങ്കെടുത്ത ആസിഫ മെംഗൽ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് സംഘടന പുറത്തുവിട്ടത്. 24 കാരിയായ ആസിഫ മെംഗൽ നോഷ്കിയിലെ ഐഎസ്ഐ ആസ്ഥാനത്തിന് നേരെയാണ് ചാവേർ ആക്രമണം നടത്തിയത്. ഗ്വാദർ മുന്നണിയിൽ പോരാടിയ ഹവ ബലൂച് എന്ന മറ്റൊരു വനിതാ ചാവേറിന്റെ അവസാന സന്ദേശവും സംഘടന പുറത്തുവിട്ടിട്ടുണ്ട്.

40 മണിക്കൂറിലധികം നീണ്ടുനിന്ന ആക്രമണ പരമ്പരയിൽ 120 ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 200-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചതായി ബിഎൽഎ അവകാശപ്പെടുമ്പോൾ, 17 നിയമപാലകരും 31 സാധാരണക്കാരും കൊല്ലപ്പെട്ടതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി സ്ഥിരീകരിച്ചു. പ്രവിശ്യയിലെ ക്വറ്റ, മസ്തൂംഗ്, നോഷ്കി, ഗ്വാദർ, പസ്നി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഒരേസമയമാണ് ആക്രമണം നടന്നത്. മസ്തൂംഗിലെ അതീവ സുരക്ഷയുള്ള ജയിൽ തകർത്ത് മുപ്പതിലധികം തടവുകാരെ ഭീകരർ മോചിപ്പിക്കുകയും റെയിൽവേ ട്രാക്കുകൾ ബോംബ് വെച്ച് തകർക്കുകയും ചെയ്തു. ഇതേത്തുടർന്ന് മേഖലയിലേക്കുള്ള പാകിസ്താൻ റെയിൽവേ സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.

ആക്രമണത്തിനിടെ നോഷ്കി ഡെപ്യൂട്ടി കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും ബിഎൽഎ തടവിലാക്കിയെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു. തങ്ങളുടെ ഭാഗത്ത് 18 പോരാളികൾ കൊല്ലപ്പെട്ടതായി ഭീകരവാദികൾ സമ്മതിക്കുമ്പോൾ, 130-ലധികം ഭീകരരെ വധിച്ചതായി പാക് സൈന്യവും അവകാശപ്പെടുന്നു. രാഷ്ട്രീയ അവഗണനയ്ക്കും പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിനുമെതിരെ ദശാബ്ദങ്ങളായി ബലൂചിസ്ഥാനിൽ നിലനിൽക്കുന്ന ഭീകരവാദം വനിതാ
ചാവേറുകളെ ഉൾപ്പെടെ അണിനിരത്തി പുതിയ തലത്തിലേക്ക് മാറുന്നതിന്റെ സൂചനയായാണ് ഈ ആക്രമണം
വിലയിരുത്തപ്പെടുന്നത്.

    *🟨"ത​മി​ഴ്‌​നാ​ട്ടി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ടി​വി​കെ ഉ​ണ്ടെ​ന്ന് വിജയ്*
ചെന്നെെ: ത​മി​ഴ്‌​നാ​ട്ടി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ടി​വി​കെ ഉ​ണ്ടെ​ന്നും തന്‍റെ​ അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രും സ​ഹോ​ദ​ര​ന്മാ​രും ടി​വി​കെ​യ്ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നെ ആ​ർ​ക്കും ത​ടു​ക്കാ​നാ​വി​ല്ലെ​ന്നും പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ്. ടിവി​കെ ര​ണ്ടാം വാ​ർ​ഷി​ക​ദി​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ്.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള​ളു​വെ​ന്നും വി​ജ​യ് അ​വ​കാ​ശ​പ്പെ​ട്ടു.വോ​ട്ടെ​ടു​പ്പ് ദി​വ​സം ത​മി​ഴ്‌​നാ​ട്ടി​ലെ ഓ​രോ വീ​ടു​ക​ളി​ൽ നി​ന്നും ഓ​രോ വി​ജ​യ് വോ​ട്ട​ർ ഐ​ഡി​യു​മാ​യി ഇ​റ​ങ്ങി​വ​രു​മെ​ന്നും ത​മി​ഴ് ജ​ന​ത​യു​ടെ ക​ണ്ണീ​ർ തു​ട​യ്ക്കാ​നാ​ണ് ത​മി​ഴ​ക വെ​ട്രി ക​ഴ​കം ആ​രം​ഭി​ച്ച​തെ​ന്നും വി​ജ​യ് പ​റ​ഞ്ഞു."

    *🟨"2025ലെ കണക്ക്‌ പുറത്തുവിട്ട്‌ ആര്‍എല്‍എസ്ബി; ബഹ്‌റൈൻ ബീച്ചുകളില്‍ രക്ഷപ്പെടുത്തിയത് 187 പേരെ*
മനാമ: രാജ്യത്തെ ബീച്ചുകളില്‍ കഴിഞ്ഞവര്‍ഷം മുങ്ങിമരണത്തിന്റെ വക്കില്‍നിന്ന് 187 പേരെ രക്ഷപ്പെടുത്തിയതായി റോയല്‍ ലൈഫ് സേവിങ്‌ ബഹ്‌റൈന്‍ (ആര്‍എല്‍എസ്ബി). കടലില്‍ ആഴമുള്ള ഭാഗങ്ങളിലേക്ക് നീന്തിപ്പോയവര്‍, ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട നീന്തല്‍ക്കാര്‍, ലൈഫ് ജാക്കറ്റില്ലാതെ കയാക്കിങ്ങിനിടെ അപകടത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരാണ് രക്ഷപ്പെട്ടവരിൽ അധികവും.

സന്ദര്‍ശകര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ കഴിഞ്ഞവര്‍ഷം 20,259 മുന്‍കരുതല്‍ നടപടി കൈക്കൊണ്ടതായി ആര്‍എല്‍എസ്ബി ജനറല്‍ മാനേജര്‍ സാം റഹ്‌മാന്‍ അറിയിച്ചു. കുട്ടികളെ കൃത്യമായി നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുക, ജെറ്റ് സ്‌കീയിങ്‌ നടത്തുന്നവര്‍ നീന്തല്‍ക്കാര്‍ക്ക് അരികിലേക്ക് വരുന്നത് തടയുക തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും. കൂടാതെ, 312 പ്രഥമശുശ്രൂഷാ കേസുകളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു.

2016ല്‍ സ്ഥാപിതമായ റോയല്‍ ലൈഫ് സേവിങ്‌ ബഹ്‌റൈന്‍ സന്നദ്ധ സംഘടന നിലവില്‍ ആറ് ബീച്ചുകളിലാണ് സേവനം നല്‍കുന്നത്. സാമബേ, ബിലാജ് അല്‍ ജസായര്‍, സോളിമര്‍ ബീച്ച്, അഡ്രസ് ബീച്ച് റിസോര്‍ട്ട്, മറാസി ബീച്ച്, വിഡ ബീച്ച് റിസോര്‍ട്ട് മറാസി എന്നിവിടങ്ങളില്‍ സംഘടനയുടെ നിരീക്ഷണമുണ്ട്. കൂടുതല്‍ ബീച്ചുകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഈ ആറ് ബീച്ചിലായി ഏകദേശം മൂന്നര ലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിയത്.

ബഹ്‌റൈനില്‍ പ്രതിവര്‍ഷം ശരാശരി 16 മുതല്‍ 30 വരെ മുങ്ങിമരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്. പൊതുജനങ്ങളുടെ അവബോധമില്ലായ്മയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കുറവുമാണ് മരണസംഖ്യ വര്‍ധിക്കാന്‍ പ്രധാന കാരണം. വേനല്‍ക്കാലത്ത് വാടകയ്ക്ക് നല്‍കുന്ന
സ്വകാര്യ നീന്തല്‍ക്കുളങ്ങളിലാണ് അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നതെന്നും സാം റഹ്‌മാന്‍
ചൂണ്ടിക്കാട്ടി.

    *🟨"കേന്ദ്ര അവഗണനയ്‌ക്കെതിരെ ഇന്ന്‌ കരിദിനം*

തിരുവനന്തപുരം
കേന്ദ്ര ബജറ്റില്‍ കേരളത്തോട്‌ കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച കരിദിനാചരണത്തിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആഹ്വാനംചെയ്‌തു. ബൂത്ത്‌ കേന്ദ്രങ്ങളിൽ കരിങ്കൊടി ഉയര്‍ത്തി അവഗണനയ്‌ക്കും ജനദ്രോഹത്തിനുമെതിരെ പ്രകടനം സംഘടിപ്പിക്കണം.

ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമില്ലെന്ന തരത്തിലാണ്‌ ബജറ്റ്‌. ബജറ്റിനുമുന്പ്‌ കേന്ദ്രധനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളം 29 ആവശ്യങ്ങളുന്നയിച്ചു. ഒന്നുപോലും പരിഗണിച്ചില്ല. ദീര്‍ഘകാലാവശ്യമായ എയിംസ്‌ അനുവദിച്ചില്ല. ഏഴ്‌ അതിവേഗ ഇടനാഴികളിലും കേരളമില്ല. നേരത്തെ പ്രഖ്യാപിച്ച കോച്ച്‌ ഫാക്‌ടറിയെക്കുറിച്ച്‌ മിണ്ടിയില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന്‌ ആയുര്‍വേദ എയിംസുമില്ല. ഉള്‍നാടന്‍ ജല ഗതാഗത പദ്ധതിയിലും ഉൾപ്പെടുത്തിയില്ല.

പരമ്പരാഗത വ്യവസായ സംരക്ഷണ നടപടിയില്ല. സര്‍വകലാശാല ടൗണ്‍ഷിപ് പ്രഖ്യാപനത്തിലും അവഗണിച്ചു. റബർ വിലസ്ഥിരതാ ഫണ്ടുമില്ല. പ്രവാസിക്ഷേമത്തിനും നടപടിയില്ല. സ്‌കീം വര്‍ക്കര്‍മാരെ പൂര്‍ണമായും അവഗണിച്ചു. കോര്‍പറേറ്റ്‌ നികുതി വര്‍ധിപ്പിച്ചില്ലെന്ന്‌ മാത്രമല്ല, വന്‍കിട കമ്പനികളുടെ ആള്‍ട്ടര്‍നേറ്റ്‌ ടാക്‌സ്‌ കുറയ്‌ക്കുകയുംചെയ്‌തു.

ക്ഷേമപദ്ധതികള്‍ വര്‍ധിപ്പിക്കാനുള്ള നീക്കവും ഉണ്ടായില്ല. തൊഴിലുറപ്പ്‌ പദ്ധതിയിലുണ്ടായ വെട്ടിക്കുറവ്‌ കേരളത്തിലെ പദ്ധതികളെ തകിടംമറിക്കും –സെക്രട്ടറിയറ്റ്‌ ചൂണ്ടിക്കാട്ടി."

     *🟨മുണ്ട്‌...മുണ്ട്‌...*
‘‘ഇങ്ങിനെയൊക്കെ പറയാമോ, നമ്മള്‌ നാളേം കാണണ്ടേ?’’ എന്നഹാസ്യമുദ്രാവാക്യം ഓർമിപ്പിച്ച്‌ പ്രതിപക്ഷം. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തിന്റെ സ്‌റ്റൈലിൽത്തന്നെയുണ്ടായിരുന്നു ഒരു പരുങ്ങൽ. അടിയന്തിര പ്രമേയം സൂക്ഷിച്ചെടുത്തില്ലെങ്കിൽ തിരിച്ചടിക്കുമെന്ന അനുഭവം ഒട്ടേറെയാണല്ലോ. അതുകൊണ്ട്‌, ‘സൂക്ഷിച്ച്‌’ ഒരു ഐറ്റമെടുത്തു, കൂടെ ‘ചർച്ചയ്ക്ക്‌ ഭയമോ’ എന്ന പ്ലക്കാർഡും ബാനറും. ഒരു പ്രധാന്യവുമില്ലാത്തതിന്‌ അവതരണാനുമതി കിട്ടില്ലെന്ന്‌ പ്രതിപക്ഷത്തിന്‌ ഉറപ്പുണ്ട്‌.

പയ്യന്നൂരിൽ ചില തടവുകാർക്ക്‌ നിയമപ്രകാരം പരോൾകിട്ടി. ദിവസങ്ങൾക്കുമുമ്പ്‌ നടന്ന കാര്യം. അതിൽ എന്ത്‌ അടിയന്തിര പ്രാധാന്യം. ഇനി പ്രധാന്യമ'ണ്ടെന്നുതന്നെ വച്ചോ, സഭ തുടങ്ങിയിട്ട്‌ ഇത്ര ദിവസമായില്ലേ? എന്ന ചോദ്യം മന്ത്രി എം ബി രാജേഷിന്റേത്‌.

‘നിങ്ങടെ നാളുകൾ എണ്ണപ്പെട്ടു’ എന്ന മുദ്രാവാക്യം കേട്ടപ്പോൾ മന്ത്രി വി ശിവൻകുട്ടി തിരിച്ചടിച്ചു, ‘സ്വന്തം നിരയിലേക്ക്‌ നോക്കി വിളിച്ചാൽ മതി, വിരട്ടൽ ഇങ്ങോട്ട്‌ വേണ്ട’.

ഇതിനിടെ, സ്പീക്കറുടെ ഡയസിന്റെ കൈവരിക്ക്‌ മുകളിലൂടെ വലിഞ്ഞുകയറാൻ ചില എംഎൽഎമാർ ശ്രമിക്കുന്നത്‌ കണ്ട മന്ത്രി രാജേഷ്‌, റാംജിറാവു സ്‌പീക്കിങ്ങിലെ രംഗം ഓർമിപ്പിച്ചു, ‘മുണ്ട്‌... മുണ്ട്‌...’

സി ആർ മഹേഷും നജീബ്‌ കാന്തപുരവും സഭാകവാടത്തിൽ സത്യഗ്രഹമിരിക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പ്രഖ്യാപിച്ച നിമിഷം അവരതാ നടുത്തളത്തിൽ. ഇത്രയൊക്കെയേയുള്ളോ സത്യഗ്രഹ സമരം!

ബജറ്റ്‌ ചർച്ച തുടങ്ങിയതോടെ ബഹിഷ്‌കരിച്ചെങ്കിലും പ്രതിപക്ഷ നിലപാട്‌ സഭയിൽ ചോദ്യംചെയ്യപ്പെട്ടു. കേന്ദ്രബജറ്റിലെ സംസ്ഥാന അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കാതെ ഒളിച്ചോടിയത്‌ ബിജെപിയെ സഹായിക്കാനല്ലേയെന്ന്‌ ബജറ്റ്‌ ചർച്ച
തുടങ്ങിവച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കടകംപള്ളി സുരേന്ദ്രനും ചോദിച്ചു. ചീഫ് ജസ്റ്റിസിനെപ്പോലും പരിഹസിക്കാൻ മടിയില്ലാത്ത, 60 പുസ്തകമൊക്കെ വായിക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെ ‘മഹാപണ്ഡിതൻ’ അല്ലെങ്കിലും വി ശിവൻകുട്ടി ജനങ്ങളുടെ അംഗീകാരമുള്ള നേതാവും മന്ത്രിയുമാണെന്ന്‌ കടകംപള്ളി ഓർമിപ്പിച്ചു."

    *🟨"ഡെലുലു അല്ല ഒറിജിനൽ'; 150 കോടി തിയറ്റർ കലക്ഷൻ നേടി സർവം മായ*
കൊച്ചി: അഖിൽ സത്യൻ- നിവിൻ പോളി ചിത്രം സർവം മായ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. തിയറ്ററുകളിൽ 150 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രത്തിന്റെ കലക്ഷൻ. നിവിൻ പോളി തന്നെയാണ് ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് സർവംമായ. ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളും വൈറലായിരുന്നു. ഏറെ കാലമായി കാത്തിരുന്ന പഴയ നിവിൻ പോളിയെ ഈ ചിത്രത്തിലൂടെ കാണാനായി എന്നാണ് പ്രേക്ഷകർ പറയുന്നത്. ജനുവരി 30ന് ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസിനെത്തി.

"മലയാളി പ്രേക്ഷകർ ഏറ്റവുമധികം കാത്തിരുന്ന കംബാക്കുകളിലൊന്നായിരുന്നു നിവിൻ പോളിയുടേത്. എപ്പോഴും നമ്മുക്ക് അടുത്ത് പരിചയമുള്ള ഒരാളെ പോലെയാണ് നിവിൻ എന്നാണ് പ്രേക്ഷകാഭിപ്രായം. നിവിന്റേതായി അവസാനം പുറത്തിറങ്ങിയ അഖിൽ സത്യൻ ചിത്രം അവരുടെ പ്രതീക്ഷകളെ പൂർണമായും തൃപ്തിപ്പെടുത്തുന്നതായിരുന്നു. അങ്ങനെ തിരിച്ചുവരവിന്റെ മായയിൽ പ്രേക്ഷകരെ സർവം കീഴടക്കിയിരിക്കുകയാണ് ഈ നിവിൻ പോളി ചിത്രം.

ഹിറ്റ് കോംബോയായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിച്ച പത്താമത്തെ ചിത്രമാണിത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഫയര്‍ഫ്ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍