പൊറോട്ടയ്ക്ക് ചൂട് കുറഞ്ഞു,പുറമേരിയിൽ ഫാസ്റ്റ് ഫുഡ് കട അടിച്ച് തകർത്തു.
കോഴിക്കോട്: പൊറോട്ടയ്ക്ക് ചൂട് കുറഞ്ഞതിനെ തുടർന്ന് കോഴിക്കോട് പുറമേരിയിൽ ഫാസ്റ്റ് ഫുഡ് കട അടിച്ച് തകർത്തു. വെള്ളികുളങ്ങര സ്വദേശി സാദിഖിൻ്റെ ഉടമസ്ഥതയിലുള്ള കടയാണ് തകർത്തത്.
രാത്രി ഏഴ് മണിയോടെ കടിയിലെത്തിയ ആൾ പൊറാട്ട ആവശ്യപ്പെട്ടു. പൊറാട്ട കൊടുത്തപ്പോൾ ചൂടില്ലെന്ന് ആരോപിച്ച് കടക്കാരനെ തള്ളി മാറ്റുകയും കടയുടെ മുൻവശത്തെ ചില്ല് അടിച്ച് തകർക്കുകയുമായിരുന്നു. പരിക്കേറ്റ കടയുടമ സാദിഖ് നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍