കട്ടിപ്പാറ പഞ്ചായത്ത് എൽ പി സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു.

കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് 2025- 26 വർഷത്തെ സ്പോർട്സ് മീറ്റ് ഇൻഫിനിറ്റോ2k26 കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സജീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഫീറ പി എസ് അധ്യക്ഷയായി. ചടങ്ങിൽ വികസന സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സൺ 
പി കെ ജംഷീന, പഞ്ചായത്ത് മെമ്പർ നജ്മാ റഷീദ്, സ്കൂൾ ചീഫ് പ്രമോട്ടർ  എ കെ അബൂബക്കർകുട്ടി, 
പി ടി എ പ്രസിഡന്റ്‌ ഷംനാസ് പൊയിൽ, സ്കൂൾ മാനേജ് കമ്മിറ്റി അംഗം അബ്ദുള്ള മലയിൽ, പഞ്ചായത്ത് വിദ്യാഭ്യാസ ഇമ്പ്ലിമെന്റ് ഓഫീസർ  അഷ്‌റഫ്‌ മാസ്റ്റർ,നസ്രത്ത് HM ചിപ്പി രാജ്, വി ഒ ടി HM നസീഫ് മാസ്റ്റർ,എം പി ടി എ പ്രസിഡന്റ്‌ സജ്‌ന നിസാർ, സ്പോർട്സ് ക്ലബ് കൺവീനർ ഫൈസ് ഹമദാനി, സലാം കന്നൂട്ടിപ്പാറ,ഫൈസൽ കന്നൂട്ടിപ്പാറ, ഷാനിദ് പൊയിൽ, പി കെ മുഹമ്മദലി,ജംഷീർ,ദിൻഷ ദിനേശ്, തസ്ലീന പി പി, ഷബീജ് ടി,മീഡിയ പബ്ലിസിറ്റി കൺവീനർ യാസീൻ പി,നീതു പീറ്റർ, ഷാഹിന കെ കെ, അനുശ്രീ പി പി, റൂബി എം എ, തസ്നി എ കെ,ഷാഹിന കേയക്കണ്ടി,പ്രബിത,മുംതാസ് 
വി കെ,ബാസില, ജംഷീന ആറ്റുസ്ഥലം, മുനവ്വറ, എന്നിവർ സന്നിഹിതരായി. സ്പോർട്സ് ജനറൽ കൺവീനർ ജസീന ഹുസൈൻ സ്വാഗതവും  ജോയിന്റ് കൺവീനർ കെസി ശിഹാബ് നന്ദിയും പറഞ്ഞു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍