പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ താമരശ്ശേരി യൂണിറ്റ് കമ്മിറ്റി.


താമരശ്ശേരി:ഉപ്പ് തൊട്ട് കർപ്പൂരം വരെ ഉള്ള സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ ഹോട്ടൽ, ബേക്കറി കൂൾബാർ, കേറ്ററിംഗ് മേഖല പ്രതിസന്ധി നേരിടുകയാണ്, കൂട്ടത്തിൽ നല്ല ജോലിക്കാരെ കിട്ടാത്തതും മേഖലയെ അതീവമായി ബാധിച്ചിരിക്കുന്നു. യോഗത്തിൽ യൂണിറ്റ് മുഖ്യ രക്ഷാധികാരി സുലൈമാൻ പാരഡൈസ്,പ്രസിഡൻ്റ് അബൂബക്കർ ഷൈൻ സെക്രട്ടറി രജീഷ് മാത, വൈസ്പ്രസി. ബാബു റിലാക്സ്, വർക്കിംഗ് പ്രസി. മുനീർ KK , എന്നിവർ സംസാരിക്കുകയും ചെയ്ത യോഗം ട്രഷറർ : രതീഷ് കുമാർ നന്ദിയും പറഞ്ഞു