ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള 'പ്രതിരോധം ശക്തമാക്കണം അൻസാർ നന്മണ്ട
താമരശ്ശേരി : മതം ദുർവ്യാഖ്യാനം ചെയ്ത് മനുഷ്യരെ കബളിപ്പിക്കുന്ന കപട ആത്മീയ സംഘങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം ശക്തമാക്കി പ്രതിരോധം തീർക്കൽ അനിവാര്യമാണെന്ന് പ്രമുഖ ഇസ്‌ലാഹീ പണ്ഡിതനും പ്രഭാഷകനുമായ അൻസാർ നന്മണ്ട ആഹ്വാനം ചെയ്തു. താമരശ്ശേരി മണ്ഡലം കെ എൻ എം കമ്മിറ്റി കൂടത്തായി ടൗണിൽ സംഘടിപ്പിച്ച " റമദാനിലേക്ക് ഒരുങ്ങുക" എന്ന ബോധവൽക്കരണ പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സൗത്ത് ജില്ലാ കെ എൻ എം വൈസ് പ്രസിഡണ്ട് അബ്ദുറസാഖ് കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ഹംസമൗലവി കല്ലുരുട്ടി, റഹ്മത്തുല്ല സ്വലാഹി, നസീർ മദനി, കെ.എം. അഷ്റഫ്, മുഹമ്മദുകോയ അടിവാരം, സഈദ് ഈങ്ങാപ്പുഴ, മജീദ് മാസ്റ്റർ താമരശ്ശേരി, എൻ.പി. അബ്ദു റസാഖ് മാസ്റ്റർ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. അയ്മൻമാലിക്ക് ഖുർആൻ പാരായണം നിർവ്വഹിച്ചു. ഡോ:അബ്ദുൽ ജമാൽ സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി പി.പി.അബ്ദുസ്സലാം മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍