കോഴിക്കോട് അരയിടത്തുപാലത്തെ കാറപകടം: ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു

കോഴിക്കോട്: അരയിടത്തുപാലത്തെ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസകാരി മരിച്ചു. വേങ്ങര കുഴിപ്പറം സ്വദേശികളായ ഷഹാസ് - ഫിദ ദമ്പതികളുടെ മകൾ റഹ്മ ബിന്‍ത് ഷഹാസാണ് മരിച്ചത്.

ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ചയാണ് കോഴിക്കോട് അപകടമുണ്ടായത്. അമിതവേഗതയില്‍ ദിശ തെറ്റിവെന്ന ജിംനി കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ച കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ഐസിയുവില്‍ തുടരുകയാണ്. പിതാവിന് നിസാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍