വടകരയിൽ കാർ ദേഹത്ത് കയറി റോഡിൽ കിടന്നുറങ്ങുകയായിരുന്ന വയോധികന് ദാരുണാന്ത്യം
വടകര: കാർ ദേഹത്ത് കയറി റോഡിൽ കിടന്നുറങ്ങുകയായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് കരൂർ സ്വദേശി മണിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപത്തെ നാഷണൽ ടൂറിസ്റ്റ് ഹോമിന് മുൻപിലാണ് അപകടം നടന്നത്. ഇവിടെ കിടന്നുറങ്ങുകയായിരുന്ന വയോധികന്റെ ദേഹത്തേക്ക് ടൂറിസ്റ്റ് ഹോമിലേക്ക് വരികയായിരുന്ന കാർ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചരിയിലേക്ക് മാറ്റി.
വടകര പോലിസ് സ്ഥലത്തെത്തി. വടകരയിലെ ഹോട്ടലുകളിലും ലോഡ്ജിലും ജോലി ചെയ്ത് വരികയായിരുന്നു മണി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍