മാട്ടുവായ് ശ്രീരാമസ്വാമി ഗോശാലകൃഷ്ണ ക്ഷേത്രോത്സവത്തിന് തുടക്കമായി
താമരശ്ശേരി: രാമദേശം മാട്ടുവായ് ശ്രീരാമസ്വാമി ഗോശാലകൃഷ്ണ ക്ഷേത്രോത്സവം തുടങ്ങി. ബുധനാഴ്ച ഗണപതിഹോമത്തോടെയും താന്ത്രിക കർമ്മങ്ങളോടെയും ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് പറയെടുപ്പ്, കലവറ നിറയ്ക്കൽ ഘോഷയാത്ര, എന്നിവ നടന്നു. കലവറ നിറയ്ക്കൽ ഘോഷയാത്ര പരപ്പൻപൊയിൽ വാടിക്കലിൽ നിന്നും ആരംഭിച്ച് ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. ക്ഷേത്രം പ്രസിഡന്റ് അജിത് കുമാർ വാഴമ്പറ്റ, ഗംഗാധരൻ സൗപർണിക , കെ.എം നളിനാക്ഷി വത്സൻ മേടോത്ത്, എൻ.പി. ദാമോധരൻ, സുകുമാരൻ നായർ, രമാഭായി മുല്ലേരി, കെ.പി. ശ്രീനു, വിജയൻ മേടോത്ത്, ശ്രീധരൻ കുറുന്തോട്ടിക്കണ്ടി , കുട്ടികൃഷ്ണൻ നായർ, അനൂപ് എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍