വി.ടി. സൂരജിനായി ഷാഫി പറമ്പില്‍ ബാലുശ്ശേരിയില്‍ റോഡ് ഷോ നടത്തി

ബാലുശ്ശേരി: ബാലുശ്ശേരി നിയോജകമണ്ഡലം യുഡിഎഫ്  സ്ഥാനാര്‍ത്ഥി വി. ടി സൂരജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഷാഫി പറമ്പില്‍ എംപിയുടെ റോഡ് ഷോ നടുവണ്ണൂരില്‍ നിന്ന് ആരംഭിച്ച് ഉള്ള്യേരി , കോക്കല്ലൂര്‍, ബാലുശ്ശേരി, എകരീല്‍ വഴി പൂനൂരില്‍ സമാപിച്ചു. നൂറുകണക്കിന് വാഹനങ്ങള്‍ റോഡ് ഷോയില്‍ അണിനിരന്നു. വഴിയോരങ്ങളില്‍ കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ ജനക്കൂട്ടത്തെ സ്ഥാനാര്‍ഥി വി ടി സൂരജും ഷാഫി പറമ്പിലും  അഭിവാദ്യം ചെയ്തു. ബാലുശ്ശേരിയില്‍ യുഡിഎഫ് ഇത്തവണ ചരിത്രവിജയം തീര്‍ക്കുമെന്ന് പൂനൂരില്‍ നടന്ന സമാപനയോഗത്തില്‍ ഷാഫി പറമ്പില്‍ പറഞ്ഞു. നിരവധി നേതാക്കളും റോഡ് ഷോയുടെ ഭാഗമായി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍