താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കർ മരിച്ച നിലയിൽ.
താമരശ്ശേരി : ചുരം ഒൻപതാം വളവിന് താഴെയാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എട്ട് ഒൻപത് വളവുകൾക്കിടയിൽ കൊക്കയിൽ
12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.
താമരശ്ശേരി പോലീസും, കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു. അത്തോളി കൊളത്തൂർ സ്വദേശിയാണ് എന്നാണ് പ്രാഥമിക വിവരം. ഇന്നു രാവിലെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍