തർബിയത്ത് സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.
താമരശ്ശേരി : താമരശ്ശേരി മണ്ഡലം ഐ എസ് എം , എം എസ് എം കമ്മിറ്റികൾ സംയുക്തമായി തർബിയത്ത് സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. വിദ്യാർഥി യുവജനങ്ങൾക്കായി മണ്ണിൽകടവിൽ സംഘടിപ്പിച്ച സംഗമം മണ്ഡലം കെ എൻ എം പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ് ഉദ്ഘാടനം ചെയ്തു. ഐ എസ് എം സെക്രട്ടറി മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി മണ്ഡലം എം എസ് എം മെമ്പർഷിപ്പ് കാമ്പയിൻ മുക്കം കെ എം സി ടി കോളേജ് നഴ്സിംഗ് വിദ്യാർഥി മുഹമ്മദ് ജാസിക്ക് അംഗത്വം നൽകി മണ്ഡലം കെ എൻ എം സെക്രട്ടറി പി പി അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഐ എസ് എം മണ്ഡലം പ്രസിഡണ്ട് സൈഫുല്ല കട്ടിപ്പാറ ഉദ്ബോധനം നിർവ്വഹിച്ചു. എം എസ് എം സൗത്ത് ജില്ലാ പ്രസിഡണ്ട് ഷമൽ മദനി പൊക്കുന്ന് ക്ലാസെടുത്തു. ഐ എസ് എം മണ്ണിൽ കടവ് യൂണിറ്റ് പ്രസിഡണ്ട് ഷിബിലി മുഹമ്മദ് ചർച്ചക്ക് നേതൃത്വം നൽകി. കെ ടി മുഹമ്മദ് നിയാസ് സ്വാഗതവും അഹമ്മദ് ഷഹബി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍