കൊടുവള്ളിയിൽ കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം
കോഴിക്കോട്: കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
'MKM Holidays' എന്ന ടൂറിസ്റ്റ് ബസ്സും കാറും അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ് . അപകടത്തെത്തുടർന്ന് റോഡിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു.
നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടസ്ഥലത്ത് നിന്നും ബസ് മാറ്റിയിട്ടുണ്ട്. തകർന്ന കാർ റോഡിൽ നിന്നും മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍