സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്നു
കോഴിക്കോട്: വടകര വില്യാപ്പള്ളിക്ക് സമീപം കൊറ്റിയാംവെള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ 16 വയസ്സുകാരന്റെ കൈപ്പത്തി തകർന്നു. കൊറ്റിയാംവെള്ളി സ്വദേശി യദു ദേവിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍