ആത്മീയ വിശുദ്ധിയുടെ നിറവില് സാഹോദര്യത്തിന്റെ സമൂഹ ഇഫ്താര്‍


കോളിക്കൽ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി സ്റ്റഡീസ് ആന്റ് റിസര്‍ച്ച് (ഐക്യുഎസ്ആര്‍) സമൂഹ ഇഫ്താര്‍ സംഘടിപ്പിച്ചു. കോളിക്കല്‍ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ അബൂബക്കര്‍ ഫാറൂഖി നന്മണ്ട റമദാന്‍ സന്ദേശം നല്‍കി. വ്രതം സമ്മാനിക്കുന്ന ആത്മീയാനുഭവം വ്യക്തിപരമായ സംസ്‌കരണത്തിനൊപ്പം സമൂഹത്തിന്റെ സൗഹാര്‍ദപൂര്‍ണമായ സഹവര്‍ത്തിത്വത്തിനു കൂടി പ്രോജനപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ്, വാര്‍ഡ് മെമ്പര്‍ ജംഷീന വി കെ, കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ബ്രെസ്സി കെ യു, എസ്എസ്എംയുപി സ്‌കൂള്‍ എച്ച് എം നസീഫ് മാസ്റ്റര്‍, സുലൈമാന്‍ മുസ്ല്യാര്‍ ചൊക്ലി, ആര്‍ പി നാസര്‍, നൗഷാദ് കാക്കവയല്‍, അബ്ബാസ് സുല്ലമി, മുഹമ്മദ് മോയത്ത്, എ വി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. 
സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെ ഖുര്‍ആന്‍ പാരായണം സദസ്സിന് ആത്മീയാനുഭൂതി പകരുന്ന അനുഭവമായി. രക്ഷിതാക്കളുള്‍പ്പെടെ ഇരുനൂറ്റി അമ്പതില്‍ പരം പേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍