പിഎസ്‍സി: പ്രമാണപരിശോധന
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ‘ആയ’ (കാറ്റഗറി നമ്പര്‍ 479/2024) തസ്തികയുടെ സാധ്യതാപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് 2026 മാര്‍ച്ച് 31 ന് പിഎസ്‍സി തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വച്ച് പ്രമാണപരിശോധ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി (കാറ്റഗറി നമ്പര്‍ 10/2020) തസ്തികയിലേക്ക് 2026 മാര്‍ച്ച് 31 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജിആര്‍10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍