താമരശ്ശേരി ചുരത്തിൽ കണ്ടയ്നർ ലോറി കുടുങ്ങി, ഗതാഗതം തടസ്സപ്പെട്ടു
താമരശ്ശേരി ; ചുരത്തിൽ ഏഴാം വളവിൽ കണ്ടയ്നർ ലോറി കുടുങ്ങിയതിനെ തുർന്ന് ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെ 3.30 ഓടെയാണ് ലോറി കുടുങ്ങിയത്.ക്രയിൻ എത്തിച്ച് ലോറി നീക്കാനുള്ള ശ്രമം തുടരുകയാണ്.
ചുരം ഇറങ്ങി വരികയായിരുന്ന ലോറിയുടെ മുൻഭാഗത്തെ ടയറുകളിൽ ഒന്ന് സംരക്ഷണഭിത്തിയുടെ പുറത്തേക്ക് ചാടിയ നിലയിലാണ്.
പോലീസ് എത്തി വൺവേയായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍