സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കാൻ ഒരുദിവസം
തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കാൻ ഒരുദിവസം മാത്രം ശേഷിക്കെ സ്ഥാനാർഥികൾ കൂട്ടത്തോടെ പത്രിക സമർപ്പിച്ചു. ഇന്നലെ മാത്രം 505 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഇതോടെ ഇതുവരെ ആകെ ലഭിച്ച പത്രികകളുടെ എണ്ണം 537 ആയി. ഇന്ന് അവധിയായതിനാൽ പത്രിക സ്വീകരിക്കില്ല.
നാളെ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയുള്ള നാലുമണിക്കൂർ മാത്രമാണ് പത്രിക സമർപ്പണത്തിന് ഇനി ബാക്കിയുള്ളത്.
ഇന്നലെ സ്ഥാനാർഥികൾ പത്രിക സമർപ്പിക്കാൻ കൂട്ടത്തോടെ എത്തിയതോടെ പലയിടത്തും തിക്കുംതിരക്കുമായി. തൃശൂരിൽ എൽ.ഡി.എഫ്.-എൻ.ഡി.എ. സ്ഥാനാർഥികൾ തമ്മിൽ പത്രിക സമർപ്പണത്തിന്റെ സമയത്തെ ചൊല്ലി തർക്കം ഉടലെടുത്തു. നിശ്ചയിച്ച മുഹൂർത്തത്തിൽ പത്രിക നൽകണമെന്ന എൻ.ഡി.എ. സ്ഥാനാർഥി പത്മജ വേണുഗോപാലിന്റെ വാശിയാണ് തർക്കത്തിനിടയാക്കിയത്. പിന്നീട് ഇരുസ്ഥാനാർഥികളും സമയവായത്തിലെത്തി.
അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പി.രാജീവ്, സജി ചെറിയാൻ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, കെ.കെ ശൈലജ എന്നിവരും ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു.
യു.ഡി.എഫിൽ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, പി.സി. വിഷ്ണുനാഥ്, രമേശ് പിഷാരടിയും സി.പി.എം വിട്ട് സ്വതന്ത്രനായി മത്‌സരിക്കുന്ന ജി.സുധാകരനും പത്രിക നൽകി. എൻ.ഡി.എയിൽ രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, പത്മജ വേണുഗോപാലും പത്രിക സമർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍