വിദ്യാ ബാലകൃഷ്ണൻ്റെ പ്രചാരണത്തിന് രാഹുൽ ഗാന്ധി നാളെ നന്മണ്ടയിൽ
നന്മണ്ട : എലത്തൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വിദ്യാ ബാലകൃഷ്ണൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ ഉച്ചയ്ക്ക് 2ന് നന്മണ്ടയിൽ എത്തുന്നു. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രാഹുൽ ഗാന്ധി വിദ്യാ ബാലകൃഷ്ണനു വേണ്ടി വോട്ട് അഭ്യർഥിക്കും. രാഹുൽ ഗാന്ധിക്കൊപ്പം കർണാടക മന്ത്രി കൃഷ്ണ ബൈര ഗൗഡ, എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി തുടങ്ങിയവർ പ്രചാരണ സമ്മേളനത്തിൽ പങ്കെടുക്കും. പ്രവർത്തകർ നാളെ ഉച്ചയ്ക്ക് 2ന് മുൻപായി നന്മണ്ട എച്ച്എസ്എസ് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.ജാഫർ സാദിഖും കൺവീനർ വിശ്വൻ നന്മണ്ടയും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍