സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന്  കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ  മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.   എട്ട് ജില്ലകളിൽ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.                                        
ഇടിമിന്നൽ ജാഗ്രത നിർദേശം
ഇടിമിന്നൽ അതീവ അപകടകാരിയായ പ്രകൃതി സംഭവമാണ്. മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി ഉണ്ടാക്കുന്നതിനൊപ്പം വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം വരുത്താൻ ഇടയാക്കാം.

അതുകൊണ്ട് തന്നെ കാർമേഘം കാണുന്ന സമയം മുതൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ജാഗ്രത പാലിക്കുന്നത് നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.

#rain #kerala

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍