വിങ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കന്നൂട്ടിപ്പാറ കളറിങ് മത്സരം സംഘടിപ്പിച്ചു.
കട്ടിപ്പാറ :IUM എൽ പി സ്കൂൾ ഇതൾ 2k26 ഏഴാം വാർഷികത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി കെ ജി കുട്ടികൾക്കായി സംഘടിപ്പിച്ച കളറിംഗ് മത്സരത്തിൽ 60 മത്സരാർത്ഥികൾ പങ്കെടുത്തു.ഈ വരുന്ന 30ന് നടക്കുന്ന നാടിന്റെ ഉത്സവമായ സ്കൂൾ വാർഷികം വിജയിപ്പിക്കുന്നതിന് വേണ്ടി സർവ്വരും രംഗത്തിറങ്ങണമെന്ന് പ്രധാനധ്യാപിക ജസീന ഹുസൈൻ സൂചിപ്പിച്ചു.
മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി UKG വിദ്യാർഥി മുഹമ്മദ് നിഹാലും, രണ്ടാം സ്ഥാനം കരസ്ഥമാക്കി ആദം സയാൻ, മൂന്നാം സ്ഥാനം പങ്കിട്ട് അയാൻ അഹമ്മദും, LKG വിദ്യാർത്ഥി മുഹമ്മദ് ഇസാനും ജേതാക്കളായി. വാർഷിക ദിനത്തിൽ വിജയികൾക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് പ്രോഗ്രാം കോഡിനേറ്റർ കെസി ശിഹാബ് അറിയിച്ചു.
വിങ്സ് ഇംഗ്ലീഷ്
മീഡിയം ഫാക്കൽറ്റികളായ ഷാഹിന കെ എ, പ്രബിത പി ബി, ബാസില, മുംതാസ് വി കെ എന്നിവർ മത്സരം നിയന്ത്രിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍