വിസ്ഡം കാംപയ്ൻ: ജില്ലാതല ഉദ്ഘാടനം ഉജ്ജ്വലമായി
താമരശ്ശേരി: നിർഭയത്വം തൗഹീദിലൂടെ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന അഹ് ലുസുന്ന ആദർശ പ്രചാരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം തച്ചംപൊയിൽ സലഫി നഗറിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി നിർവ്വഹിച്ചു. വിസ്‌ഡം ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് അധ്യയിത വഹിച്ചു.
സമൂഹത്തിൻ്റെ ആത്മീയാന്വേഷണങ്ങളെ വഴിതിരിച്ച് വിട്ട് ചൂഷണങ്ങൾക്ക് വിധേയമാക്കുന്ന വിഭാഗങ്ങൾക്കെതിരെ ആദർശ പ്രതിരോധം തീർക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് ഉദ്ഘാടനസമ്മേളനം അഭിപ്രായപ്പെട്ടു.
ആദർശ പ്രചാരണത്തിൻ്റെ ഭാഗമായി മണ്ഡലം സമ്മേളനങ്ങൾ, സന്ദേശ പ്രയാണം, ലഘുലേഖ വിതരണം, ശാഖാ കൺവെൻഷൻ, അയൽക്കൂട്ടം, സന്ദേശ യാത്ര എന്നിവ സംഘടിപ്പിക്കും.
സമ്മേളനത്തിൽ വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ്‌പ്രസിഡണ്ട് കെ താജുദ്ദീൻ സ്വലാഹി, വിസ്‌ഡം സ്‌റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സൈഫുല്ല അൽഹികമി, വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി, വിസ്‌ഡം ജില്ലാ ഭാരവാഹികളായ വി.കെ ഉനൈസ് സ്വലാഹി, കെ അബ്ദുൽ നാസർ മദനി എന്നിവർ പ്രസംഗിച്ചു. സംസം അബ്‌ദുറഹിമാൻ സ്വാഗതവും വി.സി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍