വിസ്‌ഡം സ്റ്റുഡന്റസ് സ്റ്റേറ്റ് റിലീജിയസ് സ്കൂളിന് തുടക്കമായി.


പൂനൂർ : വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്കായി വർഷംതോറും സംഘടിപ്പിക്കുന്ന സ്റ്റേറ്റ് റിലീജിയസ് സ്കൂളിന് പൂനൂർ ബ്രീസ് ലാൻഡ് റിസോർട്ടിൽ തുടക്കമായി. "ജീവിതാനുഭവങ്ങളിലൂടെ ദിശാബോധം" എന്ന പ്രമേയത്തിൽ അടുത്ത ശനിയാഴ്ച വരെ നീളുന്ന എട്ട് ദിവസത്തെ സഹവാസ ക്യാമ്പ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി. എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന സെക്രട്ടറി നുസ്ഹാൻ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ദിനത്തിൽ അബ്ദുറഊഫ്‌ അൽ ഹികമി, സംസം അബ്ദുറഹീം, ജസീൽ മദനി, അബ്ദുല്ല ഇസ്സത് അമാൻ, സി എം അദീബ്ഷാൻ തുടങ്ങിയവർ വിദ്യാർഥികളോട് സംവദിച്ചു.

വിദ്യാർത്ഥികൾക്ക് അക്കാദമിക രംഗത്തും ധാർമിക മേഖലയിലും ഉൾക്കാഴ്ച നൽകുന്ന നിരവധി ചർച്ചാ വേദികളും ആക്ടിവിറ്റികളും പഠന സെഷനുകളും സംഘടിപ്പിക്കും. വരും ദിനങ്ങളിൽ വ്യത്യസ്ത സെഷനുകളിലായി മുഹമ്മദ്‌ സ്വാദിഖ് മദീനി, ടി കെ അഷ്‌റഫ്‌, അർശദ് അൽ ഹികമി, ടി ഷമീൽ മഞ്ചേരി, കെ താജുദ്ദീൻ സ്വലാഹി, സ്വഫ്‌വാൻ ബറാമി, ശംജാസ് കെ അബ്ബാസ്, സി പി സലീം, ടി കെ നിഷാദ് സലഫി, സി അബ്ദുറഹ്മാൻ ചുങ്കത്തറ, ഷബീബ് സ്വലാഹി, യാസർ ചെമ്പ്ര, മുജാഹിദ് അൽ ഹികമി, അംജദ് മദനി, ഫൈസൽ അൽ ഹികമി, ശരീഫ് കാര, സൽമാൻ അൽ ഹികമി, എൻ എം ദാനിഷ് സുല്ലമി, തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍