ഉപയോഗിക്കാതെ വെച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട്ടുടമയ്ക്കും മകനും പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്ക്. താന്നിമൂട് സ്വദേശി ഷാജഹാന്റെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഷാജഹാനും മകന്‍ നിഹാസിനും പരിക്കേറ്റു.

ഷാജഹാന് ഇരുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റു. നിഹാസിന് തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് സംഭവം.

ഉപയോഗിക്കാതെ വെച്ചിരുന്ന പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ വീട് ഭാഗികമായി തകരുകയും നിരവധി വീട്ടുപകരങ്ങള്‍ നശിക്കുകയും ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍