മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

മലപ്പുറം: പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം. മലപ്പുറം മൈലാടി വെള്ളൂർ റോഡിൽ പ്ലാസ്റ്റിക് കമ്പനിക്കാണ് തീപിടിച്ചത്. ഇലക്ട്രിക് ലൈൻ ഷോട്ടായി തെങ്ങിൻറെ ഓല കത്തിയാണ് തീപിടുത്തം ഉണ്ടായത്.

മാലിന്യ സംസ്കരണ യൂണിറ്റിലെ പുറത്ത് കൂട്ടിയിട്ട മാലിന്യത്തിലാണ് തീപിടിച്ചത്. പ്രാഥമിക നിഗമനമനുസരിച്ച്, സമീപത്തെ വൈദ്യുതി ലൈനിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത്. ലൈനിൽ നിന്നും തീപ്പൊരി പടർന്ന് സമീപത്തെ തെങ്ങിന്റെ ഉണങ്ങിയ ഓലകൾക്ക് തീപിടിക്കുകയും, അവിടെ നിന്നും തീ താഴെ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് പടരുകയുമായിരുന്നു.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മലപ്പുറം ഫയർ ഫോഴ്‌സ് യൂണിറ്റ് സംഭവസ്ഥലത്തെത്തി. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളായതിനാൽ തീ അതിവേഗം പടരാൻ സാധ്യതയുണ്ടായിരുന്നു. രണ്ട് യൂണിറ്റ് കൊണ്ട് തീ അണക്കാൻ സാധിക്കുമെന്നാണ് ഫയർഫോഴ്സ് അധികൃതർ പറഞ്ഞത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍