പതിവായി റോഡരികിൽ ശുചി മുറി മാലിന്യം തളളിയ ടാങ്കർ ലോറി നാട്ടുകാർ കാത്തിരുന്ന് പിടികൂടി
പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ KSEB ഓഫീസിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ വയലിൽ പതിവായി ശുചി മുറി മാലിന്യം തള്ളിയിരുന്ന ടാങ്കർ ലോറി നാട്ടുകർ പിടികൂടി.
CC tv സഹിതം പോലീസിൽ പരാതി നൽകിയിട്ടും വാഹനം പിടികൂടാൻ സാധിക്കാതിരുന്നതിനാൽ നാട്ടുകാർ തന്നെ രംഗത്തിറങ്ങുകയായിരുന്നു. ഇന്നു പുലർച്ചെ സമീപത്തെ പള്ളി പെരുന്നാൾ കഴിഞ്ഞ് വരികയായിരുന്ന യുവാക്കളുടെ കണ്ണിൽപ്പെട്ട വാഹനം ഇവർ താടയാൻ ശ്രമിച്ചെങ്കിലും ഇവരെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച ടാങ്കർ താമരശ്ശേരി ഭാഗത്തേക്ക് കുതിച്ചു, പിന്നീട് ഏറെ നേരം കഴിഞ്ഞ് വീണ്ടും വയനാട് ഭാഗത്തേക്ക് വന്ന ഇതേ ടാങ്കർ അടിവാരത്ത് വെച്ചാണ് നാട്ടുകാർ തടഞ്ഞത്.പോലീസ് സ്ഥലത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍