കായിക പ്രതിഭ ഖദീജറജയെ ആദരിച്ചു

പൂനൂർ: പൂനൂർ ഹയർ സെകൻഡറി സ്കൂൾ കായിക പ്രതിഭ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഖദീജ റജയെ പൂനൂർ ടൂറിസ്റ്റർ ഗ്രൂപ്പ് സ്‌നേഹോപഹാരം നൽകി ആദരിച്ചു. പൂനൂർ അല സാഹിത്യ വേദി പ്രസിഡണ്ട് സലിം വേണാടി ഉപഹാരം നൽകി
ദേശീയ റഗ്ബി മത്സരത്തിൽ സിൽവർ മെഡൽ നേടിയ കേരള ടീമിലെ അംഗമാണ് ഖദീജ റജ . വട്ടക്കണ്ടി സലീം മാസ്റ്റർ ഷറീന ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
 ആദരിക്കൽ ചടങ്ങിൽ അല സാഹിത്യ വേദി സെക്രട്ടരി വിനോദ് സായിരാഗ് അധ്യക്ഷനായി. ഡോ: എം പി . സുബൈർ, വി.കെ സലിം മാസ്റ്റർ ആശംസകൾ നേർന്നു. സാജിദ് എം എ സ്വാഗതവും കരിം മാസ്റ്റർ വി ഒ ടി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍