എൻജി. പി.എം. ഹബീബ് ഹാജി അനുസ്മരണം സംഘടിപ്പിച്ചു

കൊടുവള്ളി: അന്തരിച്ച എൻജി. പി.എം. ഹബീബ് ഹാജിയുടെ സ്മരണാർത്ഥം കത്തറമ്മൽ പ്രതീക്ഷ ചാരിറ്റി ട്രസ്റ്റ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച കത്തറമ്മലിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ശംസുദ്ദീൻ ഫൈസി (മുദരിസ്, കത്തറമ്മൽ മഹല്ല്) പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. യോഗത്തിൽ എൻ.കെ. സമദ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

 പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും വികസന കാര്യങ്ങളിലും ഹബീബ് ഹാജി നൽകിയ വലിയ സംഭാവനകളെ യോഗം അനുസ്മരിച്ചു.  പി.കെ. നാസർ സ്വാഗതം ആശംസിച്ചു. മൊയ്തീൻ മാസ്റ്റർ, എം.പി.എ. മാസ്റ്റർ, മുഹമ്മദ് ബാഖവി, മുജീബ് കൈപാകിൽ, ടി.കെ. ബഷീർ, ബഷീർ പി.ടി, ടി.കെ. കോയ, മുഹമ്മദ് പി.പി, ടി.പി. സൈനു, ടി.കെ. അബ്ദുള്ള, ഹമീദ് പി.വി. എന്നിവർ സംസാരിച്ചു. കെ.ടി. ശരീഫ് ഹാജി നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍