ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1070 കോടി അനുവദിച്ചു

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷ, ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തും എന്നത് യു.ഡി.എഫിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. നിലവില്‍ 2000 രൂപയാണ് ക്ഷേമ പെന്‍ഷന്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍