ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 77.97 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 0.16 വിജയശതമാനം കൂടി. 372423 റഗുലർ പരീക്ഷ എഴുതി. ഇതിൽ 2,90, 398 പേർ വിജയിച്ചു. സർക്കാർ സ്‌കൂളുകളിൽ 72.66 ശതമാനം വിജയം. എയ്ഡഡ് സ്‌കൂൾ 82. 82 ശതമാനം വിജയം. അൺ എയ്ഡഡ് സ്കൂളിൽ 78.18 ശതമാനം വിജയം. സ്പെഷ്യൽ സ്കൂളിൽ 85.67 ശതമാനം വിജയം. വൊക്കേൽ്ണൽ ഹയർസെക്കൻഡറിയിൽ 25,251 കുട്ടികൾ പരീക്ഷയെഴുതി. ഇതിൽ 18,311 പേർ വിജയിച്ചു. 72.49 ആണ് വിജയശതമാനം. 162 പേർക്ക് ഫുൾ എപ്ലസ് നേടി.
30561 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെക്കാൾ 416 കൂട്ടികൾ അധികമാണിത്. ഏറ്റവും കൂടുതൽ വിജയശതമാനം ഇടുക്കിയിൽ, 84.64 ശതമാനം. ഏറ്റവും കുറവ് കാസർകോട് ജില്ലയിൽ, 71.72 ശതമാനം. 76 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. 60 കുട്ടികൾ 1200ൽ 1200മാർക്ക് നേടി. ഇതിൽ 10 ആൺകുട്ടികളും 50 പെൺ കുട്ടികളും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ എപ്ലസ് മലപ്പുറം ജില്ലയിലാണ്, 4621.
പരീക്ഷ എഴുതിയ 68.41 ശതമാനം ആൺകുട്ടികൾ ജയിച്ചു. 86.89 ശതമാനം പെൺകുട്ടികളും വിജയിച്ചു. പെൺകുട്ടികളുടെ വിജയശതമാനം കൂടി. സയൻസ് വിഭാഗത്തിൽ 84. 55 കുട്ടികളും ഹുമാനിറ്റീസ് വിഭാഗത്തിൽ 66.38 ശതമാനം കുട്ടികളും വിജയിച്ചു. കൊമേഴ്സിൽ 74. 74 ശതമാനമാണ് വിജയം. ജൂൺ 29 മുതൽ ജൂലൈ 03 വരെ സേ പരീക്ഷ നടത്തും. സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫൈൻ ഇല്ലാതെ- 01-06-2026, ഫൈനോട് കൂടി 03-06 2023.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലകളിലെ ഫലപ്രഖ്യാപനവും വിദ്യാഭ്യാസ മന്ത്രി നടത്തി. എൻ.ഷംസുദ്ദീന്റെ ആദ്യത്തെ പരീക്ഷാ ഫലപ്രഖ്യാപനം കൂടിയാണിത്. പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും മന്ത്രി അനുമോദനം നേർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍