സ്കൂൾ തുറക്കൽ ; അവലോകനം നടത്തി

താമരശ്ശേരി : പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നതിനായി ജീ വി എച്ച് എസ് എസ്സിലെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പി ജി മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. സ്കൂളിന് 100% വിജയം നേടിത്തന്ന മുഴുവൻ വിദ്യാർഥികൾക്കും ചടങ്ങിൽ മധുരം വിതരണം ചെയ്തു.
പിടി എ പ്രസിഡൻ്റ് അഷ്റഫ് കോരങ്ങാട് അധ്യക്ഷനായി. എച്ച് എം, അബ്ദുൽ ഗഫൂർ ഏ കെ, വാർഡ് മെമ്പർ ഹബീബുറഹ്‌മാൻ, ബിജു കെ ആർ, ഷീന ടീച്ചർ, അനിൽകുമാർ, മദർ പിടി എ പ്രസിഡൻ്റ് മുബഷിന, റസാഖ് മലോറം, മിനിവില്യം, സജില വി , റജ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍