കോഴിക്കോട് ഇടിമിന്നൽ; വീടിന്റെ ചുമർ തകർന്നു, വളർത്തു മൃഗങ്ങളും ചത്തു
കോഴിക്കോട്: വേനൽ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. നരിക്കുനിയിൽ ഇടിമിന്നലിൽ വീടിന്റെ ചുമർ തകർന്നു.ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ഇടിമിന്നലിൽ നരിക്കുനി വാര്യം വീട്ടിൽ മാധവൻ നായരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ചുമർ തകർന്ന് കല്ല് കാലിൽ വീണ് ഗൃഹനാഥന് നിസാര പരിക്കേറ്റു.
കൂടാതെ, ഇടിമിന്നലിൽ വീട്ടിലുണ്ടായിരുന്ന നിരവധി കോഴികളും ചത്തതായും റിപ്പോർട്ടുണ്ട്. പരിസത്തെ വീടുകളിലും കോഴികളും ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങളും ചത്തു വീണു. ഇടിമിന്നലിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍