പൂനൂർ മുബാറക് ഗ്രൗണ്ടിൽ ഈദ് ഗാഹ് നടന്നു; സാഹോദര്യവും സമാധാനവും പുനഃസ്ഥാപിക്കാൻ ആഹ്വാനം.

​പൂനൂർ: കെ.എൻ.എം പൂനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൂനൂർ മുബാറക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ബലിപെരുന്നാൾ നമസ്കാരം ഭക്തിനിർഭരമായി നടന്നു. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികളാണ് ഈദ് ഗാഹിൽ പങ്കെടുത്തത്.

​അമ്മാർ സുല്ലമി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകുകയും ഈദ് സന്ദേശം നൽകുകയും ചെയ്തു. സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

​​നമസ്കാരത്തിന് ശേഷം വിശ്വാസികൾ പരസ്പരം ഈദ് ആശംസകൾ കൈമാറിയാണ് പിരിഞ്ഞുപോയത്. യൂണിറ്റ് KNM ഭാരവാഹികൾ ഈദ് ഗാഹിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍