കുടുംബ കൂട്ടായ്മ മൂന്നാം വാർഷികം ആഘോഷിച്ചു

താമരശ്ശേരി :സുകൃതം കുടുംബ കൂട്ടായ്മ മൂന്നാം വാർഷികം ആഘോഷിച്ചു വാർഷികാഘോഷം താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .സുകൃതം കൂട്ടായ്മയുടെ പ്രസിഡണ്ട് ഹരിദാസൻ . എം. കെ . അദൃക്ഷം വഹിച്ചു എസ്എസ്എൽസി ഉന്നത വിജയികളെയും കുടുംബത്തിലെ മുതിർന്നവരെയും ആദരിച്ചു
ഇപ്പോഴത്തെ കാലഘട്ടത്തിൽ കുടുംബ കൂട്ടായ്മയുടെ ആവശ്യകതയെ പറ്റി അപ്പുക്കുട്ടി. കെ. (വിമുക്തഭടൻ) . ക്ലാസ് എടുത്തു കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി
സജേഷ് കെ കെ ലിജേഷ്. കെ .എ .ബാലൻ .കെ. ഹരിദാസൻ പി പി എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികളായി
പ്രസി. അപ്പുക്കുട്ടി. കെ
സെക്ര. സജേഷ് .കെ .കെ.
ട്രഷറർ. ഹരിദാസൻ .പി .പി.
എന്നിവരെ തിരഞ്ഞെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍