താമരശ്ശേരി സർവീസ് സഹകരണബാങ്ക് സെക്രട്ടറിക്ക് യാത്രയായപ്പ് നൽകി

താമരശ്ശേരി സർവീസ് സഹകരണബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ 18 വർഷത്തെ സർവീസിന് ശേഷം വിരമിച്ച ബാങ്ക് സെക്രട്ടറി അജിത. കെ. വി. ക്ക് താമരശ്ശേരി സി.മോയിൻകുട്ടി ഹാളിൽ വെച്ച് യാത്രയയപ്പ് സമ്മേളനം നടത്തി.കെ. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് കെ. പി. രാധാകൃഷ്ണൻ അധ്യക്ഷൻ ആയിരുന്നു.ടി. കെ. അരവിന്ദൻമാസ്റ്റർ, ടി. സി. വാസു,വി. കുഞ്ഞിരാമൻ,സന്ദീവ്മാടത്തിൽ, ബിജു. പി,ബാങ്ക് ഡയറക്ടർമാരായ സെബാസ്റ്റ്യൻ. കെ. വി, അബ്ദുൽമജീദ്,വി. രാജേന്ദ്രൻ, ഒ. പി. ഉണ്ണി, ഷംജിത്. എം. ആർ, അബ്ദുൽ ഹക്കീം, എൻ. പി. ദാമോദരൻ,ബിന്ദു ആനന്ദ്, രുഗ്മ. കെ. ടി, ബീന. കെ. പി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി. ഉല്ലാസ്കുമാർ സ്വാഗതവും ദീപ. ടി നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍