മുഖ്യമന്ത്രി തീരുമാനം നാളെ
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി തീരുമാനം നാളെ. ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ നടന്ന യോഗത്തിന് ശേഷം ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. മല്ലികാർജുൻ ഖാർഗെ , രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് മൂന്നിനു തിരുവനന്തപുരത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം യാത്ര മാറ്റി.
തീരുമാനം ഇന്ന് ഉണ്ടാവുമെന്ന വാർത്തയെ തുടർന്ന് വി.ഡി സതീശന്റെ ആലുവയിലെ വസതിയിൽ പ്രവർത്തകർ നിറയുന്നു. എറണാകുളം ജില്ലയിലെ യുഡിഎഫ് പ്രവർത്തകരും എൽദോസ് കുന്നപ്പിള്ളിൽ ഉൾപ്പെടെയുള്ള നേതാക്കളും ഇവിടേക്ക് എത്തി.
കേരളത്തതില്‍ നിന്നും വിളിപ്പിച്ച നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ നിന്നെത്തിയ നേതാക്കളില്‍ ഭൂരിപക്ഷവും കെസിയുടെ പേരാണ് നിര്‍ദേശിച്ചത്. സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചെടുത്തതാണെന്നും പ്രതിഷേധങ്ങള്‍ സ്വിച്ചിട്ടത് പോലെ നിന്നത് അതിന്റെ തെളിവാണെന്നും നേതാക്കള്‍ രാഹുലിനെ അറിയച്ചു. അധികം വൈകാതെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍