NMMSE 2025-26 പരീക്ഷയിൽ മികവുറ്റ വിജയം കരസ്ഥമാക്കിയ ഫാത്തിമ പി.കെ യെ മുസ്ലിം ലീഗ് ആര്യംകുളം വാർഡ് കമ്മറ്റി ആദരിച്ചു .

കട്ടിപ്പാറ : NMMSE 2025-26 പരീക്ഷയിൽ  മിന്നും വിജയം കരസ്ഥമാക്കിയ ഫാത്തിമ പി.കെ യെ മുസ്ലിം ലീഗ് ആര്യംകുളം വാർഡ് കമ്മറ്റി ആദരിച്ചു. ആര്യംകുളം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് AK ഉപഹാരം സമർപ്പിച്ചു.  പഠന രംഗത്ത് സ്ഥിരതയാർന്ന പരിശ്രമം കാഴ്ചവെച്ച് നേടിയ ഈ വിജയം ഫാത്തിമയുടെ കഴിവിനും പ്രതിഭയ്ക്കും തെളിവാണ്. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമായ ഈ നേട്ടം എല്ലാവർക്കും പ്രചോദനമാണ് എന്ന് അദ്ദേഹം ആശംസിച്ചു.
 അറിവിന്റെ ലോകത്ത് ഇനിയും ഉയരങ്ങൾ കീഴടക്കി സമൂഹത്തിന് മാതൃകയാകാൻ സാധിക്കട്ടെ എന്ന് ആര്യംകുളം വാർഡ് മെമ്പർ നജ്മ റഷീദ് ആശംസിച്ചു .വാർഡ് മുസ്ലിം ലീഗ് നേതാക്കൾ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ആര്യംകുളം മുഹമ്മദ് അലി യുടെയും ഹാഷിറ ടീച്ചറുടെയും മകളാണ് ഫാത്തിമ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍