കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ പൊട്ടിയ സംഭവത്തിൽ ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായതായി കുട്ടിയുടെ മാതാവ് അമല. പൊട്ടിയ കയ്യിലിട്ട പ്ലാസ്റ്റർ ഊരിപ്പോയി. വിവരമറിയിച്ചിട്ടും ഡോക്ടർമാർ ചികിത്സ നൽകിയില്ല. ഡിസ്ചാർജ് വാങ്ങി സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സ തേടുകയായിരുന്നുവെന്നും കുട്ടിയുടെ മാതാവ്  പറഞ്ഞു.

മെയ്‌ 14 നാണ് കക്കോടി സ്വദേശി അമലയുടെ നവജാത ശിശുവിന്റെ കൈ പൊട്ടിയത്. 15 തിയതിയാണ് പ്ലാസ്റ്റർ ഇട്ടത്. പരാതിയിൽ പ്രതികരിക്കാൻ മെഡിക്കൽ കോളജ് അധികൃതർ തയാറായില്ല. ചികിത്സാ പിഴവിൽ കൂടുതൽ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ പരാതി.