സൗദിയിലുള്ള സഹോദരന് കൊടുക്കാനെന്ന് പറഞ്ഞ് നാട്ടുകാരന്‍ പാന്റ് ഏല്‍പ്പിച്ചു; നോക്കുമ്പോള്‍ പോക്കറ്റില്‍ ലഹരി
മലപ്പുറം: വിദേശത്തേക്ക് കൊണ്ടുപോകാന്‍ കൊടുത്തുവിട്ട പാന്റില്‍ കഞ്ചാവ്. മലപ്പുറം വണ്ടൂര്‍ ചെറുക്കോടാണ് സംഭവം. സൗദിയിലുള്ള സഹോദരന് എത്തിച്ചുകൊടുക്കാനെന്നു പറഞ്ഞ് നാട്ടുകാരന്‍ ഏല്‍പ്പിച്ച പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തില്‍ വണ്ടൂര്‍ പൊലീസില്‍ യുവാവ് പരാതി നല്‍കി. യുവാവിനെ മനഃപൂര്‍വ്വം കുടുക്കാന്‍ ശ്രമിച്ചതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ വണ്ടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍