ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു
താമരശ്ശേരി: GVHSS താമരശ്ശേരിയിലെ 1988 എസ്.എസ്. എൽ സി
ബാച്ച് കൂട്ടായ്മയായ 'സുകൃതം-88'ന്റെ നേതൃത്വത്തിൽ പഠനത്തിൽ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു. താമരശ്ശേരി ചുങ്കം വ്യാപാര ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ
സുകൃതം-88 കൂട്ടായ്മയുടെ പ്രസിഡണ്ട് പ്രകാശൻ കെ പി അധ്യക്ഷത വഹിച്ച ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷീജ ദിലീപ് ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഷീജ ദിലീപ് മൊമെന്റോ നൽകി ആദരിച്ചു.
കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ പ്രകാശൻ കെ പി ബോധവൽക്കരണ ക്ലാസ് എടുത്തു കൂട്ടായ്മയിലെ മെമ്പർമാരുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി
ഹരിദാസൻ, പി പി ബെജി ബി ആർ സുജിത്ത് ശ്രേയസ് സാബു തമ്പി
സുനിൽ സി കെ രതി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു
