നായ കുറുകെ ചാടി ; ബൈക്ക് യാത്രികന് പരിക്ക്

താമരശ്ശേരി: അണ്ടോണയിൽ തെരുവ് നായ ബൈക്കിന് കുറുകെ  ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികന് പരുക്ക്.
താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റ് കറുക്കുണ്ട്ക്കാവ്  ശശിക്കാണ് പരുക്കേറ്റത്. സിഗരറ്റ് വിതരണക്കാരനാണ് ശശി .ജോലിക്കിടെയാണ് അപകടം

കാലിന് പരുക്കേറ്റ ശശിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.