പൂനൂരിൽ കത്തി കൊണ്ട് കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്, പ്രതി കസ്റ്റഡിയിൽ
പൂനൂർ: പൂനൂരിൽ യുവാവിനെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചു. കോരങ്ങാട് ചെറ്റാറക്കൽ സ്വദേശി നാസറിനാണ് (45) കുത്തേറ്റത്. വയറിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഉണ്ണികുളം കരിക്കാളിമ്മൽ സ്വദേശി മനാഫിനെ നാട്ടുകാർ തടഞ്ഞുവെച്ച് ബാലുശ്ശേരി പോലീസിന് കൈമാറി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു..
