പി എൻ പണിക്കർ ഓർമ ദിനം
കട്ടിപ്പാറ:ജൂൺ 19മുതൽ ജൂലൈ 18വരെ നടക്കുന്ന മാസാചരണത്തിന്റെ ഭാഗമായി കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ വിവിധ പദ്ധതികളാൽ പ്രൗഢമായി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബികാ മംഗലത്ത് പി എൻ പണിക്കരുടെ ഫോട്ടോ അനാച്ഛാദനം ചെയ്ത് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പി,ടി,എ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. അറബിക് അക്കാദമി ഒരു ദിനം ഒരു അറിവ് പദ്ധതി ലോഗോ പ്രധാന അധ്യാപിക ജസീന ഹുസൈന് ബ്ലോക്ക് മെമ്പർ നുഷ്ഹത്ത് ടീച്ചർ കൈമാറി. മുഖ്യാതിഥിയും യുവ എഴുത്തുകാരനുമായ ഹർഷിദ് നൂറാംതോട്, വിവിധ മത്സര വിജയികൾക്ക് സമ്മാനം നൽകി. വിദ്യാരംഗം സാഹിത്യ വേദി കൺവീനർ
ദിൻഷ ദിനേശ്, കെസി ശിഹാബ്, ടി ഷബീജ്,ഫൈസ് ഹമദാനി, നീതു പീറ്റർ,ഹസീബ,ആര്യ മുരളി,അനു ബേബി, കെ എ ഷാഹിന, വി കെ മുംതാസ്, കെ കെ ഷാഹിന, സുഹറ പൂനൂർ,എന്നിവർ സന്നിഹിതരായി..
