മാധ്യമ പ്രവർത്തനത്തെ പൊതുസമൂഹത്തിൽ താറടിച്ചു കാണിക്കുന്ന രീതി അവസാനിപ്പിക്കണം.ഐ ആർ എം യൂ.
കോഴിക്കോട്:മാധ്യമ പ്രവർത്തനത്തെയും യഥാർത്ഥ മാധ്യമ പ്രവർത്തകരെയും പൊതു സമൂഹത്തിൽ താറടിച്ചു കാണിക്കുന്ന സമീപ കാലത്ത് കണ്ടു വരുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ, (ഐ ആർ എം യൂ )
ആവശ്യപ്പെട്ടു.
ഓൺലൈൻ മാധ്യമപ്രവർത്തകരെന്ന പേരിൽ മൊബൈൽ ക്യാമറകളുമായി മരണവീടുകളിൽ, പൊതു വേദികളിൽ, തള്ളിക്കയറി റീൽസുകളും വീഡിയോകളും ചിത്രീകരിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തന്നെകൈക്കൊള്ളണം. വ്യാജ വാർത്തകൾ പടച്ചു വിടുകയും, ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് പൊതു സമൂഹത്തിൽ മാധ്യമ ധർമത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം അപകടകരമായ സാഹചര്യം ഇനിയെങ്കിലും അവസാനിപ്പിക്കണം.
അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കിടെ ഒരുവിഭാഗം ആളുകൾ കാട്ടിക്കൂട്ടിയ അൽപത്തരങ്ങളാണ് ഇപ്പോൾ വലിയ വിവാദത്തിനും ജനരോഷത്തിനും കാരണമായിരിക്കുന്നത്. ഔചിത്യബോധമില്ലാതെ റീച്ചിന് വേണ്ടി മാത്രം ക്യാമറകളുമായി ഇക്കൂട്ടർ നടത്തിയ കടന്നുകയറ്റം പൊതു സമൂഹത്തിൽ മാധ്യമ പ്രവർത്തകർക്കുണ്ടാക്കിയത് വലിയ നാണക്കേടാണ്.
ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ (IT Rules 2021) അനുശാസിക്കുന്ന 'ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്' പൂർണമായും പാലിച്ചുകൊണ്ട് പ്രൊഫഷണലായി പ്രവർത്തിക്കുന്ന യഥാർത്ഥ ഓൺലൈൻ മാധ്യമപ്രവർത്തനത്തിന് കൂടി ഇത്തരം പ്രവർത്തികൾ മൂലം പൊതുസമൂഹത്തിന് മുന്നിൽ തല കുനിക്കേണ്ട അവസ്ഥയാനുള്ളത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലൈക്കുകളും വ്യൂസും കൂട്ടാൻ വേണ്ടി മാത്രം മൊബൈൽ ഫോണും പിടിച്ച് ഇറങ്ങിയിരിക്കുന്ന
മാധ്യമ നൈതികത തൊട്ടു തീണ്ടാത്ത
ഇത്തരം കണ്ടന്റ് ക്രിയേറ്റർമാരെ പൊതുഇടങ്ങളിൽ നിന്നും ചടങ്ങുകളിൽ നിന്നും പൂർണ്ണമായും മാറ്റിനിർത്തി യഥാർത്ഥ മാധ്യമ പ്രവർത്തനത്തിന് അവസരമൊരുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷനായി. പി. കെ. പ്രിയേഷ് കുമാർ, സതീഷ് എ പി, കെ.ടി.കെ. റഷീദ്,ദേവരാജ് കന്നാട്ടി, അംജദ് എസ് പി, കമലേഷ് കടലുണ്ടി,ബഷീർ ആരാമ്പ്രം, ധ്രുവൻ നായർ, സുധീർ പ്രകാശ്, മുഹമ്മദ് റാഷിദ്,, ജംഷിദ് മേലത്ത്,രവി എടത്തിൽ, സുനന്ദ ഗംഗൻ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍