കമലപ്പുറം: വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു . രണ്ടാഴ്‌ച മുമ്പ് കടയിൽ നിന്നും ശേഖരിച്ച വെള്ളത്തിലാണ് ബാക്ടീരിയ കണ്ടെത്തിയത്. കോഴിക്കോട് പുതിയ രണ്ട് ഷിഗെല്ല കേസുകൾ കൂടി സ്ഥിരീകരിച്ചു. കുന്ദമംഗലത്ത് ഒരു വയസുകാരനും പയ്യോളി തുറവൂരിൽ ഒൻപത് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്

അതേസമയം സംസ്ഥാനത്ത് ഷിഗെല്ലാ ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 135 ആയി ഉയർന്നു. 75 പേർക്കാണ് രോഗ ബാധ സംശയിക്കുന്നത്.