ഭിന്നശേഷി ക്ഷേമ പദ്ധതികളിലേക്ക് അപേക്ഷിക്കാം

സാമൂഹികനീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്ക് 'സുനീതി പോര്‍ട്ടല്‍' മുഖേന ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു.  പ്രധാന പദ്ധതികള്‍: വിദ്യാകിരണം പദ്ധതി: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം.  വിദ്യാജ്യോതി പദ്ധതി: ഒന്‍പതാം ക്ലാസ്സ് മുതലുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍/യൂണിഫോം വാങ്ങുന്നതിനുള്ള സഹായം.  വിദൂര വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്: ഭിന്നശേഷിക്കാര്‍ക്ക് വിദൂര വിദ്യാഭ്യാസം നടത്തുന്നതിനുള്ള സ്‌കോളര്‍ഷിപ്പ്.  വിജയാമൃതം പദ്ധതി: ഡിഗ്രി, പി.ജി തതുല്യ കോഴ്‌സുകള്‍ക്ക് ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്.  സ്വാശ്രയ പദ്ധതി: 50ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്ന അടുത്ത ബന്ധുക്കള്‍ക്കുള്ള സ്വയംതൊഴില്‍ ധനസഹായം.  പരിണയം പദ്ധതി: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കളുടെ വിവാഹത്തിനോ, ഭിന്നശേഷി വ്യക്തികളുടെ വിവാഹത്തിനോ ഉള്ള ധനസഹായം.  മാതൃജ്യോതി പദ്ധതി: 60ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിചരിക്കുന്നതിനുള്ള ധനസഹായം.    വിവരങ്ങള്‍ക്ക്: sjd.kerala.gov.in, suneethi.sjd.kerala.gov.in,   ഫോണ്‍ : 0474-2790971.
▫️▫️