കോഴിക്കോട്: നാദാപുരത്ത് കാര്‍ സര്‍വീസ് വൈകിയതിന് ജീവനക്കാർക്ക് മർദനം. മുക്കം ടയർ ഷോപ്പിലെ ജീവനക്കാർക്കാണ് മർദനമേറ്റത്. അനസ് എന്നയാളാണ് മർദിച്ചത്. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അക്രമം. സര്‍വീസ് വൈകിയെന്ന് ആരോപിച്ച് കടയിലെത്തുകയും ജീവനക്കാരെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തിൽ കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി സൗരവിന് ​ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ കയ്യും മൂക്കിൻ്റെ എല്ലും പൊട്ടി.