ഉന്നത വിജയികൾക്കും കലാ-സാംസ്കാരിക പ്രതിഭകൾക്കും ക്ഷേത്രത്തിന്റെ ആദരം
താമരശ്ശേരി: ചമൽ കാരപ്പറ്റ - മാളശ്ശേരി ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു, സി.എം. കിഡ് സ്‌കോളർഷിപ്പ് (USS) പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, ബി.ഡി.എസ് പഠനം പൂർത്തിയാക്കിയ ഡോ. തീർത്ഥ ഉണ്ണി, അഖില കേരള വയലാർ സിനിമാഗാനാലാപന മത്സരത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടിയ സതീഷ്കുമാർ പ്ലാത്തോട്ടം, കൂടാതെ 'വാഴ 2' സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബാലതാരങ്ങളായ അനന്ദു, അഭിമന്യു എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ക്ഷേത്ര പ്രസിഡന്റ് ചന്ദ്രബോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്ര സെക്രട്ടറി വിജയകുമാർ പി.എസ്., എൻ.കെ സാമിക്കുട്ടി, പി.കെ. ദിനേശൻ, മാളു കുമാരൻ, ശിവദാസൻ പി.എം. എന്നിവർ ആശംസകൾ അർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍