സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാം, കെഎസ്ആർടിസിക്ക് നൽകുന്ന പോലെ തുക നൽകിയാൽ മതി’;സ‌ർക്കാരിനെതിരെ സ്വകാര്യ ബസുടമകൾ

 സ‌ർക്കാരിനെതിരെ കേരളത്തിലെ സ്വകാര്യ ബസുടമകൾ. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാമെന്നും കെഎസ്ആർടിസിക്ക് നൽകുന്ന പോലെ തുക നൽകിയാൽ മതിയെന്നുമാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. കെഎസ്ആർടിസി പ്രിയദർശിനി സർവീസ് കാരണം സ്വകാര്യ ബസുകൾക്ക് ഒരു ദിവസം 1000 മുതൽ 6000 രൂപയുടെ നഷ്‌ടമാണ് ഉണ്ടാകുന്നതെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്.

50 ശതമാനം നികുതി കുറയ്ക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.106.50 – 142.50 രൂപ മാത്രമാണ് നികുതി കുറച്ചത് കൊണ്ട് നിത്യേന ചെലവിൽ നിന്ന് കുറയുന്നത്. സർക്കാരിന് വലിയ പ്രഖ്യാപനം, പക്ഷേ ബസ് ഉടമകൾക്ക് വലിയ നേട്ടമല്ല പ്രഖ്യാപനം.കെഎസ്ആ‍ർടിസി പ്രിയദർശിനി സർവീസ് കാരണം സ്വകാര്യ ബസുകൾക്ക് 1000 മുതൽ 6000 രൂപയുടെ നഷ്‌ടമുണ്ട് ഒരു ദിവസം. ജൂൺ 30 ഓടെ നിരവധി ഉടമകൾ ബസ് സർവീസ് നിർത്താനുള്ള തീരുമാനത്തിൽ. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യം നൽകാം.

കെഎസ്ആർടിസിക്ക് നൽകുന്ന പോലെ സർക്കാർ തുക നൽകിയാൽ മതി. പല തവണ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആശങ്കകൾ അറിയിച്ചതാണ്.പക്ഷേ പരിഗണിച്ചില്ല. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സർക്കാർ തയ്യാറാവുന്നില്ല.വിദ്യാർത്ഥി കൺസെൻഷൻ പിൻവലിക്കുന്നില്ല.ഡീസൽ സബ്‌സിഡി പ്രഖ്യാപിക്കുന്നില്ല.സർക്കാർ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ തയ്യാറല്ല.സ്വകാര്യ ബസ് മേഖലയില്ലാത്തവുന്നു, അത് കൊണ്ട് സമര പ്രഖ്യാപനത്തിന് ഇല്ല. ജൂൺ 30 ഓടെ വലിയ വിഭാഗം സ്വകാര്യ ബസുകൾ നിശ്ചലമാകുമെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്.