ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് IUM എൽ പി സ്കൂൾ കന്നൂട്ടിപ്പാറ

കാട്ടിപ്പാറ : പഠനമാണ് ലക്ഷ്യം,കളിയാണ് ലഹരി  എന്ന ആശയം മുന്നോട്ട് വച്ച് ലോക ജനതക്ക് ആവേശം നൽകി  കാൽ പന്ത് മൈതാനങ്ങളിൽ സ്നേഹം തുളുമ്പുന്ന ഫിഫ ഫുട്ബോൾ വേൾഡ് കപ്പിനെ വരവേൽക്കാൻ IUM എൽ പി സ്കൂൾ കന്നൂട്ടിപ്പാറ.

 അർജന്റീന,ബ്രസീൽ, പോർച്ചുഗൽ,സ്പെയിൻ, ഫ്രാൻസ്,ബെൽജിയം, ഇംഗ്ലണ്ട് എന്നി രാജ്യങ്ങളുടെ ജേഴ്സി  അണിഞ്ഞ് വിദ്യാർത്ഥികൾ സ്കൂൾ മൈതാനത്ത് ആരവം മുഴക്കി.  വർണ്ണ പൊടി പൂരങ്ങളാൽ ആരാധകർ നൃത്തമാടി.
 വിദ്യാർഥികൾക്കൊപ്പം അധ്യാപകർ അവരുടെ ഇഷ്ട  ടീമിനൊപ്പം ജേഴ്സി അണിഞ്ഞത് വിദ്യാർത്ഥികളിൽ ആവേശം തുളുമ്പി.
 അർജന്റീനൻ ജേഴ്സി അണിന്ന് മാനേജ്മന്റ് കമ്മറ്റി അംഗം ഷമീം വാവാട് ഫിഫ   ഫുട്ബോൾ വേൾഡ് കപ്പ് വരവേൽപ്പ് ഉദ്ഘാടനം ചെയ്തു. അത്‌ലിക്കോ സ്പോർട്സ് ക്ലബ് കൺവീനർ കെസി ശിഹാബ് അധ്യക്ഷനായി. പ്രധാന അധ്യാപിക ജസീന ഹുസൈൻ ടീം ആരാധകരെ അഭിവാദ്യം ചെയ്തു.അത്‌ലിക്കോ സ്പോർട്സ് സ്കൂൾ കോച്ച് ഫൈസ് ഹമദാനി, ദിൻഷ ദിനേശ്,പി പി തസ്ലീന, ടി ഷബീജ്, മീഡിയ വിങ് കൺവീനർ പി യാസീൻ, നീതു പീറ്റർ, ആര്യ മുരളി,അനു ബേബി, കെ എ ഷാഹിന, കെ കെ ഷാഹിന, വി കെ മുംതാസ്,സുഹറ പൂനൂർ എന്നിവർ സന്നിഹിതരായി..