പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പൂനൂർ സ്വദേശി മരിച്ചു
കിഴക്കോത്ത്: കിഴക്കോത്ത് പന്നൂരിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ പൂനൂർ സ്വദേശി മരിച്ചു. പൂനൂർ ഒതയോത്ത് ചാലിൽ പുറായിൽ പ്രകാശൻ (58) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 10 മണിയോടെ പന്നൂർ - നരിക്കുനി റോഡിൽ വെച്ചായിരുന്നു അപകടം. പ്രകാശൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
